കോട്ടയത്ത് പാമ്പാടിക്ക് സമീപം പന്ത്രണ്ടാം മൈലിൽ ബേക്കറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
സ്വന്തം ലേഖകൻ
പാമ്പാടി: കെ.കെ.റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സീ പാലസ് ബേക്കറിയിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്.
രണ്ട് മുറികളായുള്ള ബേക്കറിയുടെ പുറകിലെ മുറിയിലാണ് ഷോട്ട് സർക്യൂട്ടിലെ തുടർന്ന് ആദ്യം തീ പിടിച്ചത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുക ഉയരുന്നതു കണ്ട് കടയുടമ അജിമോൻ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നാലെ ഫ്രീസർ അടക്കമുള്ള എല്ലാം വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Third Eye News Live
0