കോട്ടയം ജില്ലയിൽ വൈറൽ പനി താണ്ഡവം ആടുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം 300 നു മുകളിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡിന് പിന്നാലെ ജില്ലയിൽ വൈറൽ പനിയും സംഹാരത്താണ്ഡവം ആടുന്നു.ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
കോവിഡ് കാലത്ത് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 100 താഴെ പനി ബാധിതരായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഈ എണ്ണത്തിൽ ഇപ്പോൾ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാസ്ക് ധരിച്ചിരുന്നതിനാൽ കോവിഡ് കാലത്ത് വൈറൽ പനി കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മാസ്ക് കൃത്യമായി ധരിക്കാത്തതും പനി വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം 300 നു മുകളിലായി.
കോവിഡ് ഭീതിയിൽ പനിബാധിതർ ചികിത്സ തേടാതെ വീടുകളിൽ തന്നെ കഴിയുന്നതായും പറയുന്നു. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഒപിയിൽ എത്തുന്ന പനിബാധിതർ ഇരട്ടിയിലധികമായി, കാഞ്ഞിരപ്പളളി, മുണ്ടക്കയം, എരുമേലി മേഖലകളിലും പാലാ, വൈക്കം മേഖലകളിലും പനിബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.
പനിബാധിതർ