play-sharp-fill
യാത്രക്കാർക്ക് ഭീഷണിയായി കോട്ടയത്തെ ഇല്ലിക്കൽ പാലം; പാലത്തിൻ്റെ വീതി കുറവ് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു; അപകടക്കെണിയായി റോഡിലെ കുണ്ടും കുഴിയും; നടപടി വേണമെന്ന് യാത്രക്കാർ

യാത്രക്കാർക്ക് ഭീഷണിയായി കോട്ടയത്തെ ഇല്ലിക്കൽ പാലം; പാലത്തിൻ്റെ വീതി കുറവ് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു; അപകടക്കെണിയായി റോഡിലെ കുണ്ടും കുഴിയും; നടപടി വേണമെന്ന് യാത്രക്കാർ

സ്വന്തം ലേഖിക

കോട്ടയം: യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് കോട്ടയത്തെ ഇല്ലിക്കൽ പാലം.

വേളൂർ കൃഷ്‌ണൻകുട്ടിയുടെ “പഞ്ചവടിപ്പാലം ” എന്ന സിനിമയുടെ പശ്ചാത്തലമായ പാലത്തിന് സമാന്തരമായി പണിത പാലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നു പോകുന്ന പാലത്തിന് കഷ്ടിച്ച് അഞ്ച് മീറ്റർ മാത്രമാണ് വീതി.

രണ്ട് വാഹനങ്ങൾ ഒരുമിച്ചു വരുമ്പോൾ കാൽനടയാത്രക്കാർ പാലത്തിൻ്റെ കൈവരിയിൽ പിടിച്ച് അരികിലൂടെ കടന്നുപോകുന്ന പത്തിലധികം കേബിൾ പൈപ്പുകൾക്കു മുകളിൽ അതിസാഹസികമായി കയറി നിൽക്കേണ്ടി വരും.

കാൽ വഴുതിയാൽ വലിയ അപകടം ഉണ്ടാവും. പാലത്തിൽ നിറയെ കുണ്ടും കുഴിയുമാണ്.

സ്കൂൾ കുട്ടികൾ അടക്കം നിരവധി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ പാലത്തിനിരുവശവും നടപ്പാതകൾ സ്ഥാപിക്കമെന്ന ആവശ്യം ശക്തമാവുകയാണ്.

അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ പറഞ്ഞു.