ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ അപകടം; 50ഓളം പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ കാളകൾ വിരണ്ടോടി അപകടം. 50ഓളം പേർക്കാണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിന് തിരുവണ്ണാമലൈ പോലീസ് 5 സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്‌തു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്. തിരുവണ്ണാമലൈയിലെ ആറണി കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. […]

കോളേജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക കണ്ണൂര്‍: കോളേജ് അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തില്‍ ഗുരുദേവ കോളേജിലെ അധ്യാപികയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

പിആര്‍എസ് ആശുപത്രിക്ക് സമീപം ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് തീ വീണത്; വൈദ്യുതി കണക്ഷന്‍ എടുത്തിട്ടില്ലെന്നും ആക്രിക്കട ഉടമ

സ്വന്തം ലേഖിക തിരുവനന്തപുരം: പിആര്‍എസ് ആശുപത്രിക്ക് സമീപം ഉണ്ടായ വന്‍ തീപിടിത്തത്തിന്റെ കാരണം ഇലക്‌ട്രിക് പോസ്റ്റില്‍ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാന്‍. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായതെന്നും അച്ഛന്‍ സുല്‍ഫിയടക്കം മൂന്ന് പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും നിഷാന്‍ പറഞ്ഞു. ഇവരെല്ലാം തീ പടര്‍ന്നപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ‘ഇലക്‌ട്രിക് പോസ്റ്റില്‍ നിന്നാണ് തീ പടര്‍ന്നത്. മൂന്ന് തവണ തീ താഴേക്ക് വീണു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഥാപനമാണ്. ലക്ഷങ്ങളുടെ ആക്രി സാധനങ്ങള്‍ കത്തി നശിച്ചു. അച്ഛന്‍ സുല്‍ഫിയുടെ പേരിലാണ് കടയുടെ ലൈസന്‍സ്. സഥാപനത്തില്‍ വൈദ്യുതി […]

മു​ള​കു​പൊ​ടി വി​ത​റി ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി; 2,57,500 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

സ്വന്തം ലേഖകൻ കട്ടപ്പന: മു​ള​കു​പൊ​ടി വി​ത​റി ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി 2,57,500 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. പു​റ്റ​ടി​യി​ലെ ന്യൂ​മ​രി​യ ജ്വ​ല്ല​റി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി​യാ​ണ് 2,57,500 രൂ​പ​യു​ടെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന മോ​ഷ​ണം പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ പു​റം​ലോ​കം അ​റി​യു​ന്ന​ത്. വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ഒ​രു​ഗ്രാം ത​ങ്ക​ത്തി​ൽ പൊ​തി​ഞ്ഞ ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ട​മ​യാ​യ അ​മ്പല​മേ​ട് അ​ഞ്ച​നാ​ട്ട് സാ​ജ​ൻ ത​ൻറെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​തി​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച ജ്വ​ല്ല​റി അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ഇ​വി​ടെ വാ​ഹ​നം പാ​ർ​ക്കു ചെ​യ്യാ​ൻ എ​ത്തി​യ​വ​രാ​ണ് താ​ഴ് അ​റു​ത്തി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട് […]

കോട്ടയം കുമരകത്ത് ടൂറിസം വകുപ്പിന്റെ തകർന്ന കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് വൈക്കം സ്വദേശിയെ; ഒപ്പമുണ്ടായിരുന്ന യുവതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കുമരകം: കോട്ടയം കുമരകം ചീപ്പുങ്കലിൽ മാലികായലിന് സമീപം പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വെച്ചൂർ സ്വദേശിയായ യുവാവിനെ. അംബിക മാർക്കറ്റിനു സമീപം മാമ്പയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി (22) വിജയിനെയാണ് പടിഞ്ഞാറ് ചിറയിൽ ഇറിഗേഷൻ വകുപ്പ് സ്ഥലത്തെ മരത്തിൽ ഇന്ന് രാവിലെ 11. 30 തോടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചീപ്പുങ്കൽ മാലികായലിന് സമീപത്ത് ടൂറിസം വകുപ്പിൻറെ തകർന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറി പോകുന്നത് കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരിച്ചിറങ്ങി വരാത്തതിനെ […]

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസ്; മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി; ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു

സ്വന്തം ലേഖിക പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച കേസില്‍ ഏഴ് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. അന്യായമായാണ് മത്തായിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 2020 ജൂണ്‍ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവില്‍ വീട്ടില്‍ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റില്‍ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാര്‍ത്തയായിരുന്നു. വനം വകുപ്പിന്റെ ക്യാമറ മോഷ്ടിച്ചെന്ന് […]

ഇന്നത്തെ വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) WZ 169230 Consolation Prize Rs.8,000/- WN 169230 WO 169230 WP 169230 WR 169230 WS 169230 WT 169230 WU 169230 WV 169230 WW 169230 WX 169230 WY 169230 2nd Prize Rs.500,000/- (5 Lakhs) WW 130200 3rd Prize Rs.100,000/- (1 Lakh) WN 528981 WO 372461 WP 484419 WR 635577 WS […]

സഞ്ജിത്ത് കൊലപാതകം: അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച

സ്വന്തം ലേഖിക പാലക്കാട്: മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ തീരുമാനം അടുത്തയാഴ്ച. സഞ്ജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും. ഹര്‍ജിയില്‍ പൊലീസും സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്. സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അറുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും മൂന്ന് പേര്‍ പ്രതികളെ സഹായിച്ചവരുമാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേരുള്‍പ്പെടെ നാല് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് […]

മാവേലി എക്സ്‍പ്രസിലെ പൊലീസ് അതിക്രമം; കടുത്ത നടപടിക്ക് ശുപാ‌ര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍

സ്വന്തം ലേഖിക കണ്ണൂ‌ര്‍: മാവേലി എക്സ്പ്രസില്‍ വച്ച്‌ പൊലീസുകാരന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നതായി സിറ്റി പൊലീസ് കമ്മീഷണ‌റുടെ പ്രാഥമിക കണ്ടെത്തല്‍. പൊലീസുകാരനെതിരെ കടുത്ത നടപടിക്ക് ശുപാ‌ര്‍ശ ചെയ്യുമെന്ന് കമ്മീഷണര്‍ ആ‍ര്‍ ഇളങ്കൊ പറഞ്ഞു. പൊലീസുകാരന്‍റെ ആദ്യത്തെ ഇടപെടലില്‍ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണര്‍ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. യാത്രക്കാരന്‍ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയോ എന്നും പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആര്‍ ഇളങ്കൊ അറിയിക്കുന്നത്. സംഭവത്തില്‍ കടുത്ത നടപടി തന്നെ […]

മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന് പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം∙ മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗൺമാന് പരുക്കേറ്റു. മന്ത്രിക്ക് കാര്യമായ പരുക്കില്ലെന്ന് വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് പാമ്പാടിയിൽ വെച്ചായിരുന്നു അപകടം.