
സ്വന്തം ലേഖകൻ
കോട്ടയം: മണര്‍കാട് മാലത്ത് അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സാം സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.







