ബിക്കിനിയിൽ അടിമുടി തിളങ്ങി മാളവിക മോഹനൻ; ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ

സ്വന്തം ലേഖകൻ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പാട്ടുകളേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു. ഇതിനിടയിൽ തമിഴിലേക്ക് താരം ചേക്കേറി. രജനീകാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹൻനൻറെ മകളാണ് മാളവിക. മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി താരം എത്തി. ചിത്രം ബ്ലോക്ക് ബസ്റ്റർ […]

വീട്ടിലെത്തി ബലം പ്രയോഗിച്ച് കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി; ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ രാജസ്‌ഥാൻ: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്‌ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. 25കാരനായ രാകേഷ് മേഘ്‌വാളിനെതിരെയാണ് ആക്രമണമുണ്ടായത്. ഈ മാസം 26ന് രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിക്കവെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. 26ന് രാത്രി ഉമേഷ് ജാട്ട് എന്നയാൾ രാകേഷിന്റെ വീട്ടിലെത്തി ഒപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാകേഷ് അതിനു തയ്യാറാകാതെ വന്നതോടെ ഉമേഷും ഏഴ് സുഹൃത്തുക്കളും ചേർന്ന് രാകേഷിനെ ബലം പ്രയോഗിച്ച് ഉമേഷിന്റെ കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി.

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും; ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍

സ്വന്തം ലേഖിക ദുബായ്: പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച ദുബായില്‍ തങ്ങുകയാണ്. യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. […]

വഴിത്തിരിവാകുന്ന കൂടുതൽ വെളിപടുത്തലുമായി വീണ്ടും ബാലചന്ദ്രകുമാർ; ദിലീപിന്റെ ഫോണിനെക്കാളേറെ സെൻസിറ്റീവായ വിഷയങ്ങളുള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്നും സംവിധായകൻ

സ്വന്തം ലേഖകൻ ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ.ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. കാരണം ഞാൻ അതിൽ വേങ്ങരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറഞ്ഞിരുന്നു,2017 ജൂലായ്,ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ,നവംബർ മാസങ്ങളിൽ ദിലീപ് ഉപയോഗിച്ച ഫോൺ നിർബന്ധമായും പൊലീസ് കണ്ടെത്തണം.അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചെന്നുവരാമെന്നും ബാലചന്ദ്രകുമാർ വ്യകതമാക്കി. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ അതിൽ ഉണ്ട്.നാലിലധികം ഫോണുകൾ ഉപയോഗിക്കുന്ന ആളാണ് ദിലീപ്.പത്തോളം സിം […]

റെയില്‍വേയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടി; യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക ക​ല്ല​ടി​ക്കോ​ട്: റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥിക​ളി​ല്‍ നി​ന്ന് 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വ് അറസ്റ്റിൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര ഓ​ര്‍​ക്കാ​ട്ടേ​രി ഏ​റാ​മ​ല കൊ​ട്ടാ​ര​ത്ത് അ​ഷ്‌​റ​ഫ് (36) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന്​ പ​ണം വാ​ങ്ങി വ​ഞ്ചി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളി​യാ​ഴ്ച പു​തു​ശേ​രി​യി​ല്‍ വെ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ണ്ണാ​ര്‍​ക്കാ​ട് ഡി​.വൈ.​എ​സ്.​പി കൃ​ഷ്ണ​ദാ​സ്, എ​സ്.​എ​ച്ച്‌.​ഒ ശ​ശി​കു​മാ​ര്‍, എ​സ്.​ഐ അ​ബ്ദു​ല്‍ സ​ത്താ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ബ​ഷീ​ര്‍, ഷ​രീ​ഫ്, സി.​പി.​ഒ ര​വി, ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്നി​വ​രാ​ണ് അന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത; വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെടല്‍. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ […]

പാർട്ടിയിൽ നിന്നും പടിയിറക്കം, ഒടുവിൽ രാഷ്ട്രീയ പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നു; മറ്റൊരു പാര്‍ട്ടിയിലേക്കും താൻ പോകില്ലെന്ന് എസ്.രാജേന്ദ്രന്‍

സ്വന്തം ലേഖകൻ സി.പി.എമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കിയതിന് പിന്നാലെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. മറ്റൊരു പാര്‍ട്ടിയിലേക്കും താനില്ല. മറ്റ് പാര്‍ട്ടികളുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നും എസ്.രാജേന്ദ്രന്‍ പ്രതികരിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും എസ്.രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കാനുള്ള ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥി എ.രാജയെ പരാജയപ്പെടുത്താന്‍ എസ്. രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥയുടെ പേര് പോലും പറയാന്‍ […]

ജനങ്ങൾ കോവിഡിൽ നട്ടം തിരിയുമ്പോൾ എം ജി യൂണിവേഴ്സിറ്റിയിൽ കടും വെട്ട്; മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ ; ഒന്നേകാൽ ലക്ഷത്തിന്റെ ഇടപാട് ബാങ്ക് വഴി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ മാർക്ക് ലിസ്റ്റിൽ തിരുത്തൽ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഉദ്യോ​ഗസ്ഥയായ ആർപ്പുക്കര സ്വദേശി എൽസി സി ജെ ആണ് അറസ്റ്റിലായത്. എം ബി എ എവിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് തിരുത്തുന്നതിന് വേണ്ടി മുപ്പതിനായിരം ആവശ്യപ്പെടുകയും അതിൽ പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടയിലാണ് അറസ്റ്റ്. ഇതേ ആവശ്യത്തിന് ഈ വിദ്യാർത്ഥി ഒരാഴ്ച മുൻപ് ഒന്നേകാൽ ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും […]

ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടര്‍ന്ന് സമൂഹവിരുദ്ധരുടെ മര്‍ദനം; നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞുനിർത്തി സമൂഹവിരുദ്ധർ മർദിച്ചു.നാട്ടുകാര്‍ കയ്യോടെ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു സംഭവത്തിൽ നെടുമങ്ങാട് പോലീസ് സംഘത്തെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ വാളിക്കോട് ജങ്ഷനിലായിരുന്നു സംഭവം. നാട്ടുകാർ പിടികൂടിയ സംഘത്തെ നെടുമങ്ങാട് പോലീസിനു കൈമാറുകയായിരുന്നു. ആക്രമിസംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു ഒരാൾ ഓടിരക്ഷപ്പെട്ടു. ബൈക്കിൽ വന്നവരെ ഓട്ടോറിക്ഷയിൽ പിന്തുടർന്നെത്തിയാണ് ആക്രമിച്ചത്. ആദ്യം വാളിക്കോട് ജങ്ഷനിൽ തടഞ്ഞുനിർത്തി ദമ്പതിമാരെ കൈയേറ്റം ചെയ്യാനുള്ള ശ്രമം നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേർന്ന് തടഞ്ഞു. ഇരുകൂട്ടരെയും പറഞ്ഞുവിട്ടിരുന്നു. എന്നാൽ, ഓട്ടോയിലെത്തിയ […]

ആദ്യം മരുന്ന്, പിന്നാലെ ശസ്ത്രക്രിയ; എൻ 95 മാസ്‌ക് വിഴുങ്ങി നായ,​ അസ്വസ്ഥതകൾക്കൊടുവിൽ പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ: എൻ 95 മാസ്‌ക് വിഴുങ്ങിയ നായയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. കണ്ണൂർ തളാപ്പിലെ ഷിജിയുടെ മൂന്ന് മാസം പ്രായമായ ബീഗിൾ എന്ന നായക്കാണ് അടിയന്തരമായി സർജറി നടത്തിയത്. വീട്ടിലെ മേശയ്‌ക്ക് മുകളിലിരുന്ന മാസ്‌ക്കാണ് നായ അറിയാതെ വിഴുങ്ങിയത്. വീട്ടുകാരും സംഭവം അറിഞ്ഞില്ല. നായ അസ്വസ്‌ഥത കാണിച്ചതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നി ആശുപത്രിയിലെത്തിച്ചത്. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് മാസ്‌ക് വയറ്റിലുള്ളതായി കണ്ടെത്തിയത്. ആദ്യം മരുന്ന് നൽകി നോക്കിയെങ്കിലും ഫലിക്കാതെ വന്നതോടെയാണ് സർജറിക്ക് വിധേയമാക്കിയത്. ജില്ല ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്റെ […]