Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. ദുൽഖർ സൽമാൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പാട്ടുകളേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനു ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു. ഇതിനിടയിൽ തമിഴിലേക്ക് താരം ചേക്കേറി.

രജനീകാന്തിനൊപ്പം പേട്ട എന്ന ചിത്രത്തിൽ താരം അഭിനയിച്ചു. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹൻനൻറെ മകളാണ് മാളവിക. മാസ്റ്റേഴ്സ് എന്ന ചിത്രത്തിൽ വിജയിയുടെ നായികയായി താരം എത്തി. ചിത്രം ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ഇതിലെ അഭിനയത്തിന് താരം കയ്യടി നേടുകയും ചെയ്തു.

അറിയപ്പെടുന്ന ഒരു മോഡലും കൂടിയാണ് മാളവിക. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. നിരവധി ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്. ഇതൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി മേക്കോവറുകൾ നടത്താറുണ്ട് മാളവിക. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.ഒരു പുതിയ ബിക്കിനി ചിത്രമാണ് ആരാധകർക്ക് വേണ്ടി താര പങ്കു വെച്ചിട്ടുള്ളത്.

മാൽഡീവ്സ് അവധിക്കാലം ആഘോഷിക്കുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ വളരെ ഭംഗിയേറിയ നീല കടലുകൾ ദൃശ്യമാണ്. ഒരു ബിക്കിനിയും അതിനു ചേരുന്ന തൊപ്പിയും താരം ധരിച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലാകെ വൈറലാണ്.