
സ്വന്തം ലേഖിക
കല്ലടിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ.
കോഴിക്കോട് വടകര ഓര്‍ക്കാട്ടേരി ഏറാമല കൊട്ടാരത്ത് അഷ്റഫ് (36) ആണ് പൊലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലടിക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്.
വെള്ളിയാഴ്ച പുതുശേരിയില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.
മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ്, എസ്.എച്ച്.ഒ ശശികുമാര്‍, എസ്.ഐ അബ്ദുല്‍ സത്താര്‍, എ.എസ്.ഐമാരായ ബഷീര്‍, ഷരീഫ്, സി.പി.ഒ രവി, ചന്ദ്രശേഖരന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.







