പാന്റും ഷര്‍ട്ടും ബെന്‍സ് കാറും;  ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍

പാന്റും ഷര്‍ട്ടും ബെന്‍സ് കാറും; ദുബായില്‍ അടിപൊളി ലുക്കില്‍ പിണറായി വിജയന്‍

സ്വന്തം ലേഖിക

ദുബായ്: പതിവ് രീതിയിലുള്ള ഖദര്‍ ഷര്‍ട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി.

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച ദുബായില്‍ തങ്ങുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. ഭാര്യ കമലയും ഒപ്പമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയില്‍ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമമാണ്.

ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തും.