Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂർ: മകളുടെ കൂട്ടുകാരികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച 52 കാരൻ അറസ്റ്റിൽ.

കണ്ണൂർ കടലായി സ്വദേശി ഹരീഷ്(52) ആണ് അറസ്റ്റിലായത്. പ്രതി നിരവധി പേർക്ക് ഇത്തരത്തിൽ അശ്ലീല ചുവയുള്ള സന്ദേശങ്ങൾ അയച്ചതായിട്ടാണ് പൊലീസിന്റെ നി​ഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഐസി ഏജന്റായ പ്രതി രഹസ്യമായി മകളുടെ ഫോണിൽ നിന്ന് കൂട്ടുകാരികളുടെ ഫോൺ നമ്പറുകൾ ശേഖരിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികൾക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു.

സന്ദേശം ലഭിച്ച പെൺകുട്ടികളിൽ ഒരാളുടെ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പ്രതി കുറ്റം സമ്മതിച്ചതായിട്ടാണ് സൂചന.

ഫോൺ പൊലീസ് പരിശോധിച്ചതോടെയാണ് നിരവധി പേർക്ക് ഇയാൾ സമാന രീതിയിൽ മെസേജ് അയച്ചിരുന്നതായി വ്യക്തമായത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

ഇയാളെ പോസ്കോ വകുപ്പുകൾ ചുമത്തി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കുടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.