കോട്ടയം ജില്ലയിൽ ഇന്ന് 1103 പേർക്ക് കൂടി കോവിഡ്; 313 പേർക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1103 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 313 പേർ രോഗമുക്തരായി. 4440 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 489 സ്ത്രീകളും 84 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേർ കോവിഡ് ബാധിതരായി. 343135 […]

കോവളത്ത് വിദേശ പൗരൻ മദ്യം ഒഴുകി കളഞ്ഞ സംഭവം; ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തില്‍ ഗ്രേഡ് എസ്ഐയുടെ സസ്പെന്‍ഷൻ പിന്‍വലിച്ചു. സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. വിദേശിയെ അപമാനിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. എന്നാല്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച്‌ ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ […]

ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് എതിരാളിയെ വെട്ടാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയുധമാക്കിയത് ഏഴു കൊല്ലം മുന്‍പുള്ള കോഴ പരാതി: വിജിലന്‍സ് ഇടപെടലില്‍ എതിരാളിക്ക് സസ്പെന്‍ഷന്‍: എതിരാളിയെ വെട്ടിയതോടെ ഇനി എതിരില്ലാ നിയമനം; വിവിത്രമായൊരു സര്‍വീസ് പാരയുടെ കഥ

സ്വന്തം ലേഖിക പത്തനംതിട്ട: ജില്ലയില്‍ അടുത്തു തന്നെ ഒഴിവു വരുന്ന എഡിഎം തസ്തികയിലേക്ക് കയറിപ്പറ്റാന്‍ ഒരേ സീനിയോറിറ്റിയുള്ള രണ്ടു ഡെപ്യൂട്ടി കളക്ടര്‍മാര്‍ നടത്തിയ പാര വയ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഏഴു വര്‍ഷം മുന്‍പുള്ള കോഴ പരാതി ഇപ്പോള്‍ കുത്തിപ്പൊക്കി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിച്ച്‌ എതിരാളിയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇതിലൊരാളുടെ തന്ത്രം. സര്‍ക്കാര്‍ ഭൂമിയിലെ പാറകൈയേറ്റവും ഖനനവും കണ്ടെത്തുന്നതിന് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ നടത്തുന്നതിനിടെ ഖനനം തടസപ്പെടുത്താതിരിക്കാന്‍ ക്രഷര്‍ യൂണിറ്റ് ഉടമയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്നു വര്‍ഷത്തിന് ശേഷം […]

സൂര്യ നിർമ്മിച്ച് കാർത്തി നായകനാവുന്ന പുതിയ ചിത്രം’വിരുമൻ’ ; പൊങ്കൽ ദിനത്തിൽ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത്‌ ആരാധകർ

സ്വന്തം ലേഖകൻ കൊമ്പനു ശേഷം സംവിധായകൻ എം മുത്തയ്യ – കാർത്തി ടീം പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. വിരുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊങ്കൽ പ്രമാണിച്ച് പുറത്തിറങ്ങി. വിരുമൻനൊരു ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്‌ത സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ശങ്കർ ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. കാർത്തിയുടെ ജോഡിയാണ്. രാജ്കിരൺ, സൂരി പ്രകാശ് രാജ്, ആർകെ സുരേഷ്, വടിവുകരശി, മനോജ് ഭാരതിരാജ എന്നിവരാണ് മറ്റ് അഭിനേതാക്കളിൽ. നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് […]

സ്കൂളുകൾ വീണ്ടും അടയ്ക്കുന്നു; തീരുമാനം കോവിഡ് അവലോകന യോ​ഗത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ മാസം 21 മുതൽ സ്കൂളുകൾ അടച്ചിടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോ​ഗത്തിൽ തീരുമാനമായി. ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

കനിവില്ലാതെ ക​ന​റാ ബാ​ങ്ക്; ആത്മഹത്യ ചെയ്ത വനിത മാനേജർക്ക്​ കുടിശ്ശിക അടക്കാൻ നോട്ടീസ്​

സ്വന്തം ലേഖകൻ തൃ​ശൂ​ർ: ജോ​ലി​യി​ലെ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത വ​നി​ത മാ​നേ​ജ​ർ വീ​ടു​ണ്ടാ​ക്കാ​നെ​ടു​ത്ത വാ​യ്പ അ​ട​ച്ചു​തീ​ർ​ക്കാ​ൻ ക​ന​റാ ബാ​ങ്കി​ൻറെ നോ​ട്ടീ​സ്​. അ​ച്ഛ​നി​ല്ലാ​ത്ത, പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ട്​ മ​ക്ക​ളെ ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളു​ടെ​യ​ടു​ത്താ​ക്കി വി​ദൂ​ര ജി​ല്ല​യി​ൽ ജോ​ലി ചെ​യ്യ​വെ ആ​ത്മ​ഹ​ത്യ ചെ​യ്ത തൃ​ശൂ​ർ മ​ണ്ണു​ത്തി മു​ല്ല​ക്ക​ര സാ​ബു നി​വാ​സി​ൽ കെ.​എ​സ്. സ്വ​പ്​​ന​ക്കാ​ണ്​ ക​ന​റാ ബാ​ങ്ക്​ തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ റി​ക്ക​വ​റി ആ​ൻ​ഡ്​ ലീ​ഗ​ൽ സെ​ക്ഷ​ൻ നോ​ട്ടീ​സ​യ​ച്ച​ത്. ക​ന​റാ ബാ​ങ്ക്​ ക​ണ്ണൂ​ർ തൊ​ക്കി​ല​ങ്ങാ​ടി ശാ​ഖ മാ​നേ​ജ​രാ​യി​രി​ക്കെ​യാ​ണ്​ ‘മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച്‌​ ജോ​ലി​ക്കെ​ത്തി​യ ത​നി​ക്ക്​ ജോ​ലി​യി​ലെ സ​മ്മ​ർ​ദം താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്​’ എ​ന്ന്​ എ​ഴു​തി​വെ​ച്ച്‌​ ഓ​ഫി​സി​ൽ ഇ​വ​ർ […]

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- (70 Lakh) NX 306768   Consolation Prize Rs.8,000/- NN 306768  NO 306768 NP 306768  NR 306768 NS 306768  NT 306768 NU 306768  NV 306768 NW 306768  NY 306768  NZ 306768   2nd Prize Rs.10,00,000/- (10 Lakh) NN 742826 3rd Prize Rs.100,000/- (1 Lakh) NN 242464 NO 555990 NP 744989 NR 349834 […]

സാക്ഷികളാരും കൂറുമാറിയില്ല; എന്നിട്ടും എല്ലാം പൊളിച്ചു; ബിഷപ്പ് ബന്ദിയാക്കിവച്ചാണ് പീഡിപ്പിച്ചതെന്ന പരാതിയും ആരോപണത്തിൽ മാത്രം; 13 വട്ടം ബിഷപ്പ് പീഡിപ്പിച്ചിട്ടും ഒരു തവണ പോലും എന്തുകൊണ്ട് കന്യാസ്ത്രീ എതിർത്തില്ല? ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത് തെളിവുകൾ ഇല്ലാത്തതുകൊണ്ടു തന്നെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം: പീഡനക്കേസിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കുമ്പോൾ ജയിക്കുന്നതും രാമൻപിള്ള വക്കീലിന്റെ വാദങ്ങൾ. കേസിൽ ഫ്രാങ്കോയ്ക്കായി വാദിക്കാനെത്തിയത് രാമൻപിള്ളയാണ്. വിധി വരുമ്പോൾ കോടതിയിൽ രാമൻപിള്ള ഉണ്ടായിരുന്നില്ല. കോവിഡ് ബാധിച്ച് ക്വാറന്റീനിലാണ് രാമൻപിള്ള. ദിലീപ് കേസിൽ രാമൻപിള്ള ഫാക്ടർ ചർച്ചയാകുന്നതിനിടെയാണ് ഫ്രാങ്കോ കേസിലെ വിധി. കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു […]

ബജറ്റ് സെഷന്‍ 31ന് തുടങ്ങും: ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: 2022 സാമ്പത്തിക വർഷത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ടുവരെ നടക്കും. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസമ്പോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ് സമാപിക്കുക. 2022-23 സാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ എട്ടുവരെ ചേരും.

പോലീസും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ലഭിച്ചില്ല; മൊഴികളെല്ലാം ഞങ്ങൾക്ക് അനുകൂലമായിരുന്നു, പിന്നീട് എന്തുസംഭവിച്ചുവെന്ന് അറിയില്ല; പുറത്ത് പോലീസിന്റെ സംരക്ഷണം കിട്ടുന്നുണ്ട്, എന്നാൽ കന്യാസ്ത്രീ മഠത്തിനുള്ളിൽ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാകും നടക്കുന്നത്: സിസ്റ്റർ അനുപമ

സ്വന്തം ലേഖകൻ കോട്ടയം: ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകൾക്കൊപ്പം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടങ്കിൽ എന്തും നേടാനാകും. അങ്ങനെയൊരു കാലമാണിത്. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറമേയാണ് കേസിൽ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും […]