സൂര്യ നിർമ്മിച്ച് കാർത്തി നായകനാവുന്ന പുതിയ ചിത്രം’വിരുമൻ’ ; പൊങ്കൽ ദിനത്തിൽ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത്‌ ആരാധകർ

സൂര്യ നിർമ്മിച്ച് കാർത്തി നായകനാവുന്ന പുതിയ ചിത്രം’വിരുമൻ’ ; പൊങ്കൽ ദിനത്തിൽ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത്‌ ആരാധകർ

Spread the love

സ്വന്തം ലേഖകൻ

കൊമ്പനു ശേഷം സംവിധായകൻ എം മുത്തയ്യ – കാർത്തി ടീം പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. വിരുമാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊങ്കൽ പ്രമാണിച്ച് പുറത്തിറങ്ങി. വിരുമൻനൊരു ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള മാസ്സ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രശസ്‌ത സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ശങ്കർ ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. കാർത്തിയുടെ ജോഡിയാണ്. രാജ്കിരൺ, സൂരി പ്രകാശ് രാജ്, ആർകെ സുരേഷ്, വടിവുകരശി, മനോജ് ഭാരതിരാജ എന്നിവരാണ് മറ്റ് അഭിനേതാക്കളിൽ.

നടൻ സൂര്യയുടെ പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ തുടങ്ങി നിരവധി പേർക്കൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനാണ് കാർത്തിയുടേതായി പുറത്തിറങ്ങനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം.