കോട്ടയം ജില്ലയിൽ 2333 പേർക്കു കോവിഡ്; 694 പേർക്കു രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ബുധനാഴ്ച 2333 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 38 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 694 പേർ രോഗമുക്തരായി. 5974 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 39.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1122 പുരുഷൻമാരും 957 സ്ത്രീകളും 219 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 298 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 359890 […]

സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം: മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തില്‍ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോഴത്തേത്ത് 3.12 ആണ്. ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നും രണ്ടും തരംഗങ്ങള്‍ ഒറ്റക്കെട്ടായാണ് […]

ഡമ്മി തോക്കുകള്‍ പിടിച്ചെടുത്ത് പൊലീസ്; സൂര്യയുടെ’എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനായി ഉപോയോഗിച്ച തോക്കുകളാണ് പിടികൂടിയത്

സ്വന്തം ലേഖകൻ സൂര്യ കേന്ദ്ര കഥാപാത്രമായ’എതിര്‍ക്കും തുനിന്തവ’ന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടു പോകവെയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സിനിമ ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ല്‍ ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അതില്‍ […]

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ കെ റെയിലിനെ തുരങ്കം വയ്ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്: കടന്നപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതി ആയ കെ. റെയിലിന് തുരങ്കം വെക്കാൻ ആണ് യുഡിഎഫും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡൻ്റ് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ആരോപിച്ചു. രാജേഷ് നട്ടാശേരിയുടെയും മുരളി തകടിയേലിന്റെയും നേതൃത്വത്തിൽ എൻസിപി യിൽ നിന്നും രാജിവച്ച പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്ന ലയന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നായി മാറ്റേണ്ടതാണ് കെ. റെയിൽ. ഈ പദ്ധതി നടപ്പിലായാൽ കേരളത്തിലെ മുഖച്ഛായ തന്നെ […]

സോഫ്റ്റ്‍വെയറിലെ അപാകത മുതലെടുത്ത് എസ്ബിഐ എടിഎം കവര്‍ച്ച; രണ്ടുപേർ പൊലീസ് പിടിയിൽ; കവർന്നത് പത്ത് ലക്ഷത്തിലധികം രൂപ

സ്വന്തം ലേഖിക കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സോഫ്റ്റ്‍വെയറിലെ അപാകത മുതലെടുത്ത് കൊച്ചിയില്‍ എടിഎം കവര്‍ച്ച നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ സ്വദേശികളായ ഷാഹിദ് ഖാന്‍, ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷത്തിലധികം രൂപ കവര്‍ന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ഡിസംബര്‍ 25, 26 തിയതികളില്‍ പോണേക്കര എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. പണം നഷ്ടപെട്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പൊലിസിനെ അറിയിച്ചതോടെ അന്വേഷണം തുടങ്ങി. എടിഎം മെഷീനിലിട്ട് പണം പുറത്തെത്തുമ്പോള്‍ വൈദ്യുതി വിച്ഛേദിച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മില്‍ […]

സായി പല്ലവിയുട പുതിയ ലുക്ക്‌ കണ്ട് അമ്പരന്ന് ആരാധകർ; മേക്കോവര്‍ വിഡിയോ വൈറല്‍; വീഡിയോ കാണാം

സ്വന്തം ലേഖകൻ സൂപ്പര്‍സ്റ്റാര്‍ നാനി നായകനായ ‘ശ്യാം സിന്‍ഹ റോയ്’എന്ന ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവര്‍ ഇതിനോടകം വിഡിയോ വൈറലായിരിക്കുകയാണ്. വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട മേക്കപ്പിനൊടുവിലാണ് താരത്തെ വൃദ്ധയുടെ ലുക്കിലേക്ക് മാറ്റിത്.   കഴിഞ്ഞ വര്‍ഷം ക്രിസ്മസ് റിലീസായി എത്തിയ ചിത്രമാണ് ശ്യാം സിന്‍ഹ റോയ്. ചിത്രത്തില്‍ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റു നായികമാർ. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.നാനിയും രണ്ട് ​ഗെറ്റപ്പിലാണ് അഭിനയിച്ചിരിക്കുന്നത്.

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവി‌ടെ കാണാം

ഇന്നത്തെ അക്ഷയ ലോട്ടറി ഫലം ഇവി‌ടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] AK 516699 (ALAPPUZHA) Consolation Prize Rs.8,000/- AA 516699 AB 516699 AC 516699 AD 516699 AE 516699 AF 516699 AG 516699 AH 516699 AJ 516699 AL 516699 AM 516699 2nd Prize Rs.500,000/- [5 Lakhs] AK 552932 (ERNAKULAM) Agent Name: E 7220 Agency No. : STANLEY V A 3rd Prize Rs.100,000/- […]

ആക്രി സാധനങ്ങള്‍ ചോദിച്ച് എത്തി പെട്ടന്ന് വീടിന് ഉള്ളിലേക്ക് കടന്നു; 45കാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

സ്വന്തം ലേഖകൻ തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ആക്രിസാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച് മാല കവര്‍ന്നു. വാഹനത്തില്‍ പച്ചക്കറി കച്ചവടം നടത്തുന്ന നെല്ലിശ്ശേരി ആഗ്‌നലിന്റെ ഭാര്യ ലിജിക്ക് (45) നേരെയാണ് ആക്രമണം ഉണ്ടായത്. ഇരിങ്ങാലക്കുട മഠത്തിക്കരയില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം.ആഗ്‌നലും മകനും രാവിലെ തന്നെ പച്ചക്കറി വ്യാപാരത്തിനായി പുറത്ത് പോയിരുന്നു.തിരികെ എത്തിയപ്പോള്‍ ഏറെ നേരം വിളിച്ചിട്ടും ഭാര്യ ലിജി വാതില്‍ തുറക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് പരിക്ക് പറ്റി ലിജി വീടിനുള്ളില്‍ കിടക്കുന്നത് കാണുന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ലിജിയുടെ […]

സാനിയ മിര്‍സ ടെന്നീസ് കോർട്ട് വിടുന്നു; വിരമിക്കൽ ഈ സീസണ് ശേഷം

സ്വന്തം ലേഖകൻ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മല്‍സരങ്ങള്‍ക്കുശേഷം വിരമിക്കും. 2016 ന് ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സിലെ തോല്‍വിക്കുപിന്നാലെയാണ് പ്രഖ്യാപനം. വിംബിള്‍ഡണില്‍ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്.ഖേല്‍രത്ന,അര്‍ജുന എന്നീ അവാർഡുകൾ നൽകി രാജ്യം ആദരിച്ച പ്രതിഭകൂടിയാണ് സാനിയ.

സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണു; ക്രെയിൻ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു

സ്വന്തം ലേഖകൻ അങ്കമാലി: തുറവൂരിൽ ക്രെയിൻ ചക്രം ദേഹത്തുകൂടെ കയറിയിറങ്ങി യുവാവ്​ മരിച്ചു. പിന്നിൽ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ചെരുപ്പ് തെന്നി നിലത്തു വീണതോടെയാണ് പിന്നോട്ടെടുത്ത എക്സ്കവേറ്റർ ദേഹത്ത് കയറിയത്. തടി കയറ്റാനെത്തിയ എക്സ്കവേറ്ററിന് പിന്നിൽ നിന്ന് സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ചാലക്കുടി അതിരപ്പിള്ളി വെറ്റിലപ്പാറ പുളിക്കോട്ടു പറമ്പിൽ വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി അഖിലാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 9.15ഓടെ തുറവൂർ വാതക്കാട് ഭാഗത്ത് തടി കയറ്റാനെത്തിയ എക്സ്കവേറ്റർ ദേഹത്ത് കയറിയായിരുന്നു അപകടം. എക്സ്കവേറ്ററിന്റെ സഹായിയായിരുന്നു അഖിൽ. സൈഡ് […]