വിവാദമായ ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; ഓർഡിനൻസ് പാസ്സാക്കരുതെന്നുള്ള തങ്ങളുടെ ആവശ്യം തള്ളിയതിനാൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുമായി ഗവർണർക്കുള്ള ഭിന്നത തീർന്നെന്നും ഓർഡിൻസിനെ കുറിച്ചുള്ള സംശയങ്ങള്‍ മാറിയെന്നും സൂചന ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെയാണ് ഇന്നലെ രാജ് ഭവനിൽ കൂടിക്കാഴ്ച നടത്തിയത്. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. […]

സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത് എന്ന് വിദ്യാഭാസ വകുപ്പ് അറിയിച്ചു. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കും. ക്ലാസുകൾ വൈകിട്ട് വരെആക്കുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ […]

കോളേജുകളും സ്കൂളുകളും ഇന്ന് വീണ്ടും തുറക്കും; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത് എന്ന് വിദ്യാഭാസ വകുപ്പ് അറിയിച്ചു. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കും. ക്ലാസുകൾ വൈകിട്ട് വരെആക്കുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ […]

ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനു തിരിച്ചടി; ദിലീപിന് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി: ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനു തിരിച്ചടിയായി ദിലീപിന് മുൻകൂർ ജാമ്യം. മറ്റ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി.ഉടൻ സുപ്രീംകോടതിയ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ഇത്രയും കാലതാമസമെടുക്കുന്നത് ആദ്യമാണ്.പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളു, ഞാനിപ്പോള്‍ കടലിലാ ! സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പല്ലൻ ഷൈജുവിനെ പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടൽ, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു. തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു […]

അഭിനയം മോഹിച്ചെത്തിയെങ്കിലും ശോഭിച്ചത് മഹാഗായികയായി; ഏഴ് പതിറ്റാണ്ടു നീണ്ട സംഗീത ജീവിതം; ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ ഇനി ദീപ്തമായ ഓര്‍മ്മ; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പ്രധാനമന്ത്രി അടക്കം പ്രമുഖര്‍; അന്ത്യവിശ്രമം മുംബൈ ശിവാജി പാര്‍ക്കില്‍

സ്വന്തം ലേഖിക മുംബൈ:ആയിരങ്ങളെ സാക്ഷിനിര്‍ത്തി രാജ്യത്തിന്റെ നാദവിസ്മയത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇതിഹാസ ഗായിക ലത മങ്കേഷ്‌കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലത മങ്കേഷ്‌കറുടെ സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍ക്കിലെത്തിയ […]

ക്രമിനല്‍ കേസ് പ്രതിയെ പിടികൂടാന്‍ പോയ എസ്‌ഐയ്ക്കും സംഘത്തിന് നേരെ ആക്രമണം; പ്രതി പൊലീസുകാരില്‍ ഒരാളുടെ കഴുത്തില്‍ കത്തി വെച്ചതോടെ എസ്‌ഐ തോക്ക് പുറത്തെടുത്തു; റിവോള്‍വര്‍ കൈക്കലാക്കാനുള്ള പ്രതിയുടെ ശ്രമത്തിനിടെ വെടിപൊട്ടി; രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊക്കിയപ്പോള്‍ പരിക്കേറ്റത് നാല് പൊലീസുകാര്‍ക്ക്

സ്വന്തം ലേഖിക കൊല്ലം: പുന്നലയില്‍ ക്രമിനല്‍ കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിള വീട്ടില്‍ മുകേഷിനെ ഭാര്യവീടായ പുന്നലയില്‍ നിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. മുകേഷ് വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്. സ്ഥലത്ത് പൊലീസ് എത്തിയത് […]

സ്കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും; ക്ലാസുകള്‍ വൈകുന്നേരം വരെ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് സമയം കൂട്ടിയത്. ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും. ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന […]

രണ്ട് കിലോ കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയിൽ; കഞ്ചാവ് കച്ചവടത്തിനൊപ്പം നേതാവിന് ഗുണ്ടാ പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് നാട്ടുകാർ; ഇരുപതുകാരനായ ഏരിയ കമ്മിറ്റി അംഗത്തിന് പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നെന്ന സംശയത്തില്‍ എക്സൈസ്

സ്വന്തം ലേഖിക തിരുവനന്തപുരം: കഞ്ചാവുമായി എസ്‌എഫ്‌ഐ നേതാവ് പിടിയില്‍. എസ് എഫ് ഐ വെള്ളറട ഏരിയ കമ്മിറ്റി അംഗമായ രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പറിന്റെ വീട് ആക്രമിച്ച കേസിലും പ്രതിയാണ് യുവാവ്. നാല്പതുകാരനായ വാഴിച്ചാല്‍വീണ ഭവനില്‍ വിനു എന്നയാളും സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റലായിട്ടുണ്ട്. അമ്പൂരിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരുടെ പിന്നില്‍ വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലയോര മേഖലയില്‍ വിതരണം […]

ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; പോലീസ് റെയ്ഡില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍; മുറിയിലെ കട്ടിലിലെ മെത്തക്കടിയില്‍ ഒളിപ്പിച്ചനിലയില്‍ 103 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സ്വന്തം ലേഖിക പത്തനംതിട്ട: ജില്ലയില്‍ മയക്കുമരുന്നുകള്‍ക്കെതിരായ റെയ്ഡിനിടയില്‍ അടൂര്‍ പറക്കോട്ടു നിന്നും മൂന്ന് യുവാക്കളെ ഡാന്‍സാഫ് ടീം പിടികൂടി അടൂര്‍ പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് നോഡല്‍ ഓഫീസര്‍ ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പറക്കോട് ഏഴംകുളം എംസണ്‍ ലോഡ്ജില്‍ നിന്നും അടൂര്‍ പറക്കോട് സുബൈര്‍ മന്‍സിലില്‍ അജ്മല്‍ (26), ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് വയല തോട്ടിറമ്പില്‍ മുനീര്‍ (24), ഏഴംകുളം അറുകാലിക്കല്‍ […]