play-sharp-fill
സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നത തലയോഗം ഇന്ന്

സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത് എന്ന് വിദ്യാഭാസ വകുപ്പ് അറിയിച്ചു.
1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ തുറക്കും. ക്ലാസുകൾ വൈകിട്ട് വരെആക്കുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.