play-sharp-fill
നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളു, ഞാനിപ്പോള്‍ കടലിലാ ! സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിൽ

നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളു, ഞാനിപ്പോള്‍ കടലിലാ ! സമൂഹ മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ
കോഴിക്കോട്: ​ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പൊലീസിന്റെ പിടിയിലായി. വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്‍റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പല്ലൻ ഷൈജുവിനെ പുറത്താക്കിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു ഇയാൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടൽ, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു.

തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്.