രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ കുറവ്; മരണനിരക്ക് ഗണ്യമായി ഉയരുന്നതിൽ ആശങ്ക

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ കണക്കുകൾ. 2,09,918 (2.09ലക്ഷം) പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,62,628 പേർക്ക് രോഗമുക്തി ലഭിച്ചു. ഞായറാഴ്ചയിലെ കണക്ക് അനുസരിച്ച് 15.77 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണനിരക്ക് ഗണ്യമായി ഉയരുന്നുണ്ട്. 959 പേരാണ് ഞായറാഴ്ച മരിച്ചത്.കോവിഡ് മൂന്നാം തരംഗം 16 സംസ്ഥാങ്ങളിൽ ഉച്ചസ്ഥായിയിൽ എത്തുന്നത് പിന്നിട്ടെന്നും തരംഗം അവസാനിച്ച് തുടങ്ങിയെന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ആദ്യ രണ്ട് തരംഗങ്ങളിലും രോഗികളുടെ എണ്ണം കുറയുന്ന […]

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു; അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്കുള്ള വികസന നയമാണ് മുന്നോട്ട് വയ്ക്കുന്നത്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. അംബേദ്കറുടെ തുല്യതാ നയമാണ് രാജ്യം പിന്തുടരുന്നത്. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപനം നടത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് . പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. അടുത്ത 25 വര്‍ഷത്തേക്കുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി […]

ചേവായൂർ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയതിൽ വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ എസ് ഐ സജി,സി പി ഒ ദിലീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തത്. ചേവായൂർ സ്‌റ്റേഷൻ ചുമതലയുള്ള രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്ന് […]

സംസ്ഥാനത്ത് കോവിഡ് കടുക്കുന്നു; ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി; നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളിൽ മാത്രം പണമിടപാട് നടത്താൻ തീരുമാനം; പുതിയ ക്രമീകരണം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിന് ട്രഷറികളിൽ ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം. ട്രഷറിയിൽ നേരിട്ട് എത്തി പെൻഷൻ കൈപ്പറ്റുന്നതിനു പകരം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു. തിങ്കളാഴ്ച രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും പെൻഷൻ വിതരണം ചെയ്യും. ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന […]

കോട്ടയം കെഎസ്ആർടിസിക്ക് സമീപം അനാശാസ്യക്കാർ തങ്ങുന്ന സ്ഥലത്തുകൂടി കറങ്ങിനടന്ന യുവാവിനേയും പെൺകുട്ടിയേയും ചോദ്യം ചെയ്ത പിങ്ക് പൊലീസിന് നേരെ സദാചാര ​ഗുണ്ടായിസം; മോളേ എത്ര വയസായി, എവിടെപോകുന്നു എന്ന് അന്വേഷിച്ച പിങ്ക് പൊലീസിന്റെ ജോലി തടസപ്പെടുത്തിയും, വെല്ലുവിളിച്ചും യുവാവും പെൺകുട്ടിയും; വഴിയെപോകുന്ന അണ്ടനും, അടകോടനും മെക്കിട്ട് കേറാനുള്ളതാണോ കേരള പൊലീസ്?

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കെഎസ്ആർടിസിക്ക് സമീപം അനാശാസ്യക്കാർ തങ്ങുന്ന സ്ഥലത്തുകൂടി കറങ്ങിനടന്ന യുവാവിനേയും പെൺകുട്ടിയേയും ചോദ്യം ചെയ്ത പിങ്ക് പൊലീസിന് നേരെ സദാചാര ​ഗുണ്ടായിസം. കെഎസ്ആർടിസിക്ക് സമീപത്തും, തീയറ്റർ റോഡിലുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിമുതൽ അഞ്ച്മണിവരെ കറങ്ങിനടന്ന യുവാവിനേയും, പെൺകുട്ടിയേയും പിങ്ക് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു പെൺകുട്ടിക്ക് പ്രായക്കുറവാണെന്ന് തോന്നിയതിനെത്തുടർന്ന് എത്ര വയസായെന്നും, എവിടെപോകുന്നുവെന്നും അന്വേഷിച്ച പിങ്ക് പൊലീസിനെ വെല്ലുവിളിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും. ചോദ്യം ചെയ്തതിൽ പ്രകോപിതരായ യുവാവും യുവതിയും തങ്ങളെ സഭ്യത പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥയെ വിരട്ടുകയായിരുന്നു. […]

പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”… കൈക്കൂലി കേസിൽ അറസ്റ്റിലായിട്ടും കൂസലില്ലാതെ എൽസി; പത്താംക്ലാസ് ജയിക്കാതെ പ്യൂണായി; അഭിമുഖമില്ലാതെ സ്ഥിരപ്പെട്ടു; പത്താംക്ലാസും പ്ലസ്ടുവും പാസായി ഡിഗ്രി നേടിയത് ജോലിക്കിടെ; ചട്ടം എല്ലാം മാറ്റി എഴുതി ജൂനിയറെ അസിസ്റ്റന്റുമാക്കി; എല്ലാം നടന്നത് ഇടതുപക്ഷത്തിന്റെ ഒത്താശയോടെ

സ്വന്തം ലേഖിക കോട്ടയം: പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”… കൈക്കൂലി കേസില്‍ അറസ്റ്റിലായ ശേഷം കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എല്‍സിക്ക് കൂസലില്ലായിരുന്നു. വളരെ ആത്മധൈര്യത്തോടെയാണ് എൽസി ബന്ധുക്കളെ ആശ്വസിപ്പിച്ചത്. ഇതിന് കാരണം അവരുടെ രാഷ്ട്രീയ സ്വാധീനമാണ്. മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത എം.ജി. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സി പത്താം ക്ലാസ് ജയിക്കാതെ പ്യൂണ്‍ ആയാണ് ജോലിയില്‍ കയറിയത്. എല്‍സിയെ നിയമിക്കാന്‍ ഇടത് സംഘടന ഇടപെട്ടതായി […]

വിളയ്ക്ക് വിലയിടിവ്, വളത്തിന് വില വര്‍ധനവ്; ഇടുക്കി ഏലം മേഖല പ്രതിസന്ധിയില്‍

സ്വന്തം ലേഖകൻ ഇടുക്കി: വിലയിടിവിനൊപ്പം വളങ്ങളുടെയും കീടനാശിനികളുടേയും വില വര്‍ധനവും മൂലം ഇടുക്കിയിലെ ഏലം മേഖല പ്രതിസന്ധിയില്‍. അവശ്യ വളങ്ങളുടെ വില, അമിതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ ഇടപെടലുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഒരു കിലോ ഏലക്കായ്ക്ക് നിലവില്‍ ലഭിക്കുന്ന വില 700 മുതല്‍ 900 രൂപ വരെയാണ്. എന്നാല്‍ ഉത്പാദന ചെലവ് 1200 രൂപയ്ക്ക് മുകളില്‍ വരും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കീടനാശിനികളുടേയും വളങ്ങളുടെയും വില 30 ശതമാനത്തില്‍ അധികം വര്‍ധിച്ചു. അവശ്യ വളങ്ങളുടെ അമിത വില വര്‍ധനവ് മൂലം വേനല്‍കാലത്തിന് മുന്നോടിയായായുള്ള പരിചരണം പ്രതിസന്ധിയിലായിരിക്കുകയാണ്. […]

ഓട്ടത്തിനിടെ റോഡ് റോളറിന്റെ ടയർ ഊരിത്തെറിച്ചു; 25 മീറ്ററിലധികം നിരങ്ങി നീങ്ങി ഭീമൻ ടയർ: ഒഴിവായത് വലിയ അപകടം

സ്വന്തം ലേഖകൻ കോഴിക്കോട്: റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്‍റെ ചക്രം ഊരത്തെറിച്ചു. കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ചക്രം നിലത്ത് വീണത്. അപകട സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്‍റെ കാരണം വ്യക്തമല്ല. റോഡിലെ മരാമത്ത് പണികള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന […]

ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന് കൈമാറി; ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്; ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ ചോദ്യം ചെയ്യും

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നിര്‍ണായക തെളിവുകളായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ രജിസ്ട്രാര്‍ ജനറലിന്‍റെ ഓഫീസില്‍ ഹാജരാക്കി. ആറ് ഫോണുകളാണ് കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണുകള്‍ മാത്രമാണ് കൈമാറിയത്. നാലാമത്തെ ഫോണിനെ കുറിച്ച്‌ പ്രോസിക്യൂഷന്‍ പറയുന്ന കാര്യങ്ങള്‍ അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ‘മാഡ’ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്. ഫോണ്‍ തിരിമറിക്ക് പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം. ഗൂഢാലോചന നടന്ന […]

പദ്ധതികളും പണവുമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ലാതെ കോട്ടയം നഗരം; കൊവിഡ് അടക്കം പടർന്നു പിടിക്കുമ്പോഴും ദിവസം ആയിരങ്ങൾ വന്നുപോകുന്ന നാഗമ്പടവും തിരുനക്കരയുമുൾപ്പെടെയുള്ള ജനവാസ മേഖലകളിൽ കുമിഞ്ഞു കൂടുന്നത് മാലിന്യക്കൂമ്പാരം; അക്ഷര നഗരിയിലെ നിത്യകാഴ്ചയായി അഴുകിയ മാലിന്യങ്ങൾ മാറുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ജനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ മാലിന്യക്കൂമ്പാരം. കൊവിഡ് അടക്കം പടർന്നു പിടിക്കുമ്പോഴും ദിവസം ആയിരങ്ങൾ വന്നുപോകുന്ന നാഗമ്പടവും തിരുനക്കരയുമുൾപ്പെടെയുള്ള ജനവാസ മേഖലകളിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. പദ്ധതികളും പണവുമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് കോട്ടയം നഗരസഭയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂർ ഡമ്പിങ് യാർഡ് അടച്ചു പൂട്ടിയതിനു ശേഷം മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾ നഗരസഭ ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും ഫലപ്രദമായില്ല. നഗരത്തിലെ മാലിന്യ പോയിന്‍റുകൾ നിറഞ്ഞു കവിഞ്ഞ് അഴുകിയ മാലിന്യങ്ങൾ നടു റോഡിൽ കിടക്കുന്നത് നിത്യ കാഴ്ചയാണ്. […]