പണവും, പാൻ കാർഡും, ആധാർ കാർഡുമടങ്ങിയ പേഴ്സ് പാമ്പാടിക്കും മണർകാടിനുമിടയിൽ നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടിയിൽ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയിൽ പണവും,രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കോട്ടയം: ഇന്ന് രാവിലെ 8.45 ന് പാമ്പാടിക്കും മണർകാടിനും ഇടയിൽ വാരിക്കാട്ട് ബസിൽ നിന്നുമാണ് പേഴ്സ് നഷ്ടപ്പെട്ടത്. പണയം എടുക്കാൻ കൊണ്ടുപോയ രൂപയും 2 പാൻ കാർഡ്, ആധാർ കാർഡ്,ATM കാർഡ്,ഹോസ്പിറ്റൽ കാർഡുകൾ,പണയം വെച്ച രസീതുകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക. സ്മിത മനോജ്‌, പണിക്കാമാറ്റം, ഫോൺ -8589975975 മനോജ്‌ -9048375969

പോക്സോ കേസുകളും, ഒളിച്ചോട്ടവും പെരുകിയതോടെ സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു; വൈദ്യ പരിശോധനയും മൊഴിയെടുക്കലും അന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാകാതെ വനിതാ പൊലീസ് ദുരിതത്തിൽ; പിങ്ക് പൊലീസ് പർച്ചേയ്സ് വണ്ടിയിൽ കറങ്ങി സുഖവാസത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാർ പണിയെടുത്തു നടുവൊടിയുന്നു. പോക്സോ കേസുകളും, ഒളിച്ചോട്ടവും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പെരുകിയതോടെ മൊഴിയെടുക്കലും വൈദ്യ പരിശോധനയും കേസന്വേഷണവും സ്റ്റേഷനിലെ ഇതര ഡ്യൂട്ടികളും ചെയ്ത് സമയത്ത് വീട്ടിലും പോകാനാവാതെ ദുരിതത്തിലാണ് വനിതാ പൊലീസുകാർ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തി പിങ്ക് പൊലീസിൽ ജോലി നേടിയെടുക്കാനുളള നെട്ടോട്ടത്തിലാണ് വനിതാ പൊലീസുകാർ. എന്നാൽ ജോലി നേടിയ ശേഷം പണിയെടുക്കാതെ പർച്ചേയ്സ് വണ്ടിയിൽ കടകളിൽ കയറി കറങ്ങി നടക്കുകയാണ് ഇവരുടെ പണി. അ​​ടു​​ത്ത നാ​​ളി​​ല്‍ കോട്ടയം ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി സ്ത്രീ​​ക​​ള്‍​​ക്കു നേ​​രേ​യു​​ണ്ടാ​​കു​​ന്ന […]

ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമനവിലക്ക് ഏര്‍പ്പെടുത്തി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പുതിയ നിയമനങ്ങളുടെ സമയത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് എസ്ബിഐ മാറ്റം വരുത്തിയിരിക്കുന്നത്.പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ പിന്‍വലിച്ചിരുന്ന ഗര്‍ഭിണികളുടെ നിയമനവിലക്കാണ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്കാണ് നിയമനവിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ എസ്ബിഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫിസുകളിലും സര്‍ക്കിള്‍ ഓഫിസുകളിലും എത്തിച്ചു. ജനുവരി 12നായിരുന്നു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ പുതുതായി പുറത്തിറങ്ങിയിട്ടുള്ള നിയമന മാര്‍ഗനിര്‍ദേശങ്ങളുടെ സര്‍ക്കുലറില്‍ വിവിധ ശാരീരിക വെല്ലുവിളികളുള്ളവരെയും അവഗണിക്കുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതികള്‍ മൂന്ന് മാസത്തില്‍ കൂടുതലാണ് ഗര്‍ഭകാലമെങ്കില്‍ അത് നിയമനത്തിന്‍ […]

സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കി; വിദ്യാര്‍ത്ഥിക്കെതിരെ കേസ്

സ്വന്തം ലേഖിക കട്ടപ്പന: സമൂഹ മാധ്യമത്തിലൂടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കിയ വിദ്യാര്‍ത്ഥിക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ആണ്‍കുട്ടി ഒളിവിലാണ്. ഒളിവില്‍ പോയ പ്രതിക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടി ഓണ്‍ലൈന്‍ പഠനം നടത്തിയിരുന്നത്. ഈ ഫോണ്‍ വഴി പെണ്‍കുട്ടി സഹപാഠിയുടെ സുഹൃത്തുമായി സമൂഹ മാധ്യമങ്ങളിലൂടെ അടുക്കുകയും പിന്നീട് അയാള്‍ പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടർന്നാണ് പൊലീസില്‍ പരാതി […]

സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ 94 ശതമാനവും ഒമിക്രോൺ; വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ പടരുന്നത് ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.94 ശതമാനം കേസുകളും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റ വകഭേദവുമാണ്. കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റ വകഭേദവുമാണ്. പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകും. ഒമിക്രോണാണെങ്കിലും നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ഐ.സിയു ഉപയോഗത്തില്‍ രണ്ട് […]

ധനുഷിനെയും ഐശ്വര്യയെയും വീണ്ടും ഒന്നിപ്പിക്കാൻ രജനീകാന്ത്; ചെറിയ വഴക്കുകൾ വലുതാക്കരുതെന്നും ഉപദേശം; തീരുമാനത്തിൽ നിന്നും പിന്മാറാൻ താരത്തിന്റെ സ്നേഹപൂർവ്വമുള്ള സമ്മർദ്ദം

സ്വന്തം ലേഖകൻ ചെന്നൈ: തമിഴിലെ പ്രമുഖ യുവ നടന്‍ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്ത അടുത്തിടെ സിനിമാ പ്രേമികളെ ഞെട്ടിച്ചിരുന്നു. ധനുഷ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ജനുവരി 17നാണ് രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യയും നടന്‍ ധനുഷും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്.സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടായിരുന്നു ഇരുവരും ഇക്കാര്യം ആരാധകരെ അറിയിച്ചത്. വേര്‍പിരിയല്‍ പ്രഖ്യാപനം ആരാധകര്‍ക്ക് പുറമേ ഇരു കുടുംബങ്ങളെയും ഞെട്ടിച്ചിരുന്നു. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നുവെന്നും വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് […]

കിണറ്റിൽവീണ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താണു; കയറിൽ തൂങ്ങിയിറങ്ങി കുഞ്ഞിനെ കരയ്ക്കെത്തിച്ചത് ഏഴാം ക്ലാസുകാരി; കോട്ടയത്തെ ചുണക്കുട്ടിയായി അൽഫോൻസാ

സ്വന്തം ലേഖകൻ കോട്ടയം: 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ആട്ടിന്‍ കുഞ്ഞിനെ കയറില്‍ തൂങ്ങി ഇറങ്ങിയാണ് 13 വയസ്സുകാരിയായ അല്‍ഫോന്‍സ കരയ്‌ക്കെത്തിച്ചത്. അല്‍ഫോന്‍സയുടെ അരുമയായ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയെന്ന ആട്ടിന്‍കുട്ടിയാണ് കിണറ്റില്‍ വീണത്. ബുധനാഴ്ച വൈകിട്ടാണ് മണിക്കുട്ടി വീടിനടുത്തുള്ള കിണറ്റില്‍ വീണത്.തീറ്റയ്ക്കായി പുരയിടത്തില്‍ മേഞ്ഞു നടക്കുമ്പോള്‍ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ആടിനെ അഴിച്ചു കൊണ്ടുപോകാന്‍ അല്‍ഫോന്‍സയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റില്‍ വീണ് കിടന്ന് ജീവനു വേണ്ടി പിടയുന്ന ആട്ടിന്‍കുട്ടിയെ കണ്ടത്. വീട്ടുകാരുടെ ശബ്ദം കേട്ട് അയല്‍ക്കാരും മറ്റും ഓടിക്കൂടിയെങ്കിലും […]

വീട്ടുകാരോട് പിണങ്ങി നാടുവിട്ട പതിനാലുകാരി എത്തിയത് ചെന്നൈയില്‍; സഹായത്തിനായി ട്രാവല്‍ ഏജന്റിനെ സമീപിച്ച പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചത് തന്ത്രപൂർവ്വം

സ്വന്തം ലേഖിക വിഴിഞ്ഞം: വീട്ടുകാരോട് പിണങ്ങി നാടുവിട്ട 14കാരിയെ മണിക്കൂറുകള്‍ക്കുശേഷം ചെന്നൈയില്‍ നിന്ന് കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച ഉടന്‍ വിഴിഞ്ഞം പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക ടീം രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏര്‍വാടി, ആറ്റിന്‍കര പള്ളി എന്നിങ്ങനെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മുൻപ് പോയിട്ടുള്ളതിനാല്‍ പെണ്‍കുട്ടി അങ്ങോട്ട് പോയിരിക്കാമെന്ന വീട്ടുകാരുടെ സംശയത്തിന്റെ ഭാഗമായി വിഴിഞ്ഞം പൊലീസിന്റെ രണ്ട് ടീമുകള്‍ ഈ സ്ഥലങ്ങളിലേക്ക് തിരിച്ചു. വിഴിഞ്ഞത്തു നിന്ന് ബസില്‍ കളിയിക്കാവിളയിലെത്തി അവിടെ […]

നടിയെ ആക്രമിച്ച കേസ്; ജാമ്യത്തിനായി ദിലീപിനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടു; പിന്നില്‍ രാഷ്‌ട്രീയ നേതാവിന്റെ മകനെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് നടന്‍ ദിലീപിനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടതായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ് പണം ചോദിച്ചതെന്നാണ് ബൈജു കൊട്ടാരക്കര ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ദിലീപിന്റെ ഉറ്റസുഹൃത്തായ സംവിധായകനോടാണ് പണം ചോദിച്ചതെന്നും അദ്ദേഹം പറയുന്നു. ഫോണില്‍ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. വിശദാംശം വീണ്ടെടുക്കാന്‍ ഫോണ്‍ സംവിധായകനില്‍ നിന്ന് വാങ്ങി. ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് നല്‍കി. കൊച്ചിയിലെ ഐ.ടി സ്ഥാപനത്തിലെ സലീഷ് എന്ന ആള്‍ക്കാണ് ഫോണ്‍ നല്‍കിയത്. സലീഷ് […]

മുണ്ടക്കയത്തിന് സമീപം കൊമ്പുകുത്തിയിലും ചെന്നാപ്പാറയിലും പുലി ശല്യം; അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചുകൊ​ന്ന​ത് മുപ്പതോളം നാ​യ്ക്ക​ളെ

സ്വന്തം ലേഖിക മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ ചെ​ന്നാ​പ്പാ​റ, കൊ​മ്പുകു​ത്തി മേ​ഖ​ലയിലെ ജനങ്ങൾ ഇ​പ്പോ​ള്‍ പു​ലി​പ്പേ​ടി​യി​ലാ​ണ്. മൂ​ന്നു മാ​സ​ത്തി​നി​ടെ കൊ​മ്പുകു​ത്തി മേ​ഖ​ല​യി​ല്‍ മാ​ത്രം അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത് 30ഓ​ളം നാ​യ്ക്ക​ളെയാണ്.ബു​ധ​നാ​ഴ്ച​യും ഒ​രു നാ​യ​യെ​ക്കൂ​ടി കൊ​ന്നു. കൊ​മ്പുകു​ത്തി ക​ണ്ണാ​ട്ടു​ക​വ​ല​യി​ല്‍ കാ​ഞ്ഞി​ര​ത്തി​ന്‍​മു​ക​ളേ​ല്‍ ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പു​ലി ത​ന്നെ​യാ​ണ് നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യാ​ണ് കൊ​മ്പുകു​ത്തി നി​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നാ​പ്പാ​റ ഭാ​ഗ​ത്ത് പ​ശു​വി​നെ​യും ഇ​ത്ത​ര​ത്തി​ല്‍ അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ന്നാ​പ്പാ​റ​യി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് […]