കോട്ടയം ജില്ലയിൽ ഇന്ന് 78 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിനേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 7 തിങ്കളാഴ്ച 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 54 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. ഫെബ്രുവരി 7 ന് 15 (2007 ജനിച്ചവർ) മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: 1 . അറുനൂറ്റിമംഗലം സാമൂഹിക […]

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപടി ,കുരിശുപള്ളി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും വടവാതൂർ , വടവാതൂർ കുരിശ്, താന്നിയ്ക്കപടി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരുമാൻകാവ് , ഒളശ്ശ , ഇല്ലത്തു കവല എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും

കഞ്ചാവും നാടൻബോംബുകളുമായി മൂന്നംഗ ഗുണ്ടാസംഘം പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഞ്ചാവ് വില്‍പ്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ബോംബുകളുമായി പിടികൂടി. വെമ്പായം തേക്കട പാറപ്പൊറ്റയില്‍ ലക്ഷ്മി ഭവനില്‍ മിഥുന്‍ (27),കാഞ്ഞിരംപാറ ബി.പി.കെ നഗറില്‍ സാഗര്‍ (20),കരകുളം ചക്കാലമുകള്‍ സി.എസ്.ഐ ചര്‍ച്ചിന് സമീപം നിധിന്‍ (20) എന്നിവരെയാണ് സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്‌ഫോര്‍ ഓര്‍ഗനൈസിഡ് ക്രൈംസ് ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍ക്കാവ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന സംഘത്തെക്കുറിച്ച്‌ നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായിരുന്നു. വട്ടിയൂര്‍ക്കാവ്‌ പൊലീസും സ്‌പെഷ്യല്‍ ടീമും […]

ഇന്ത്യയുടെ നാദവിസ്‌മയം ലതാ മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയുടെ നാദവിസ്‌മയം ലതാ മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. അന്തരിച്ച ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം സംസ്കരിച്ചു. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്‌ജലി അർപ്പിച്ചു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. സംസ്‌കാര ചടങ്ങുകൾ ശിവാജി പാർക്കിൽ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു. ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കുന്നതിൽ വിരുതരാണ് ഷമീനയും ഐഷാമ്മയും; സഹകരിക്കാത്തവരെ ബ്ലാക്ക്മെയിൽ തന്ത്രങ്ങൾ ഉപയോ​ഗിച്ച് വരുതിയിലാക്കും; കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇടപാടുകാർ; പതിനേഴുകാരിയുടെ പരാതിയിൽ മം​ഗളൂരുവിൽ പിടിയിലായ സെക്സ് മാഫിയയിൽ വ്യവസായ പ്രമുഖരും; പെൺകുട്ടികളെ എത്തിക്കുന്ന മലയാളി സ്ത്രീയുൾപ്പെടെ ഒളിവിൽ

സ്വന്തം ലേഖകൻ മംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിതരാക്കുന്നതിൽ വിരുതരാണ് ഷമീനയും ഐഷാമ്മയും. ലിയോണ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഷമീന ഭര്‍ത്താവ് സിദ്ദിഖിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് ഇരയാക്കിയത്. ഐഷാമ്മയും മറ്റു ചിലരും ഈ ബിസിനസില്‍ സിദ്ദിഖിനോടും ഷമീനയോടുമൊപ്പം ഉണ്ടായിരുന്നു. കോളേജില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രതികള്‍ വശീകരിക്കുകയും പ്രായപൂര്‍ത്തിയാകാത്തവരെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ വിവരങ്ങള്‍. പതിനേഴുകാരിയുടെ പരാതിയിൽ മംഗളൂരുവിലെ അത്താവറിലെ നന്ദിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്‌എംആര്‍ ലിയാന അപ്പാര്‍ട്ട്മെന്റില്‍ നിന്ന് സെക്സ് മാഫിയയിൽപെട്ട അഞ്ച് പേരെ […]

കോട്ടയം പൂഞ്ഞാറിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് അപകടം; യുവാവ് മരിച്ചു

സ്വന്തം ലേഖകൻ പൂഞ്ഞാര്‍: കോട്ടയം പൂഞ്ഞാറിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് അപകടം. യുവാവ് മരിച്ചു. പെരിയാര്‍ വള്ളക്കടവ് കണിയാംപറമ്പില്‍ രവീന്ദ്രന്റെ മകന്‍ സജി (38) യാണ് മരിച്ചത്. സജിയോടൊപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ ഇളംങ്ങുളം കെഴുവനാല്‍ നിഷാദിനെ (35) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൂഞ്ഞാറിലെ ബന്ധു വീട്ടിലെത്തി മടങ്ങവേ ഞായറാഴ്ച ഒരു മണിയോടെ വളതൂക്കില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട ബുള്ളറ്റ് ടെലിഫോണ്‍ തൂണിലിടിച്ച് മറിയുകയായിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സജിയുടെ അമ്മ കമലമ്മ. […]

കുപ്രസിദ്ധ ഗുണ്ടയെ പിടികൂടുന്നതിനിടെ പൊലീസ് തോക്കിൽ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു; പ്രതിക്കും പൊലീസുകാർക്കും പരിക്ക്

സ്വന്തം ലേഖകൻ കൊല്ലം∙ കുപ്രസിദ്ധ ഗുണ്ടയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക് പൊലീസ് തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനമാകെ നിരവധി കേസുകളിലെ പ്രതിയായ പുനലൂർ മണിയാര്‍‌ ചരുവിളവീട്ടില്‍ മുകേഷ‍ിനെ ഭാര്യവീടായ പുന്നലയില്‍നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാര്‍ക്കും പരുക്കേറ്റത്. പൊലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ മുകേഷ് കത്തി വച്ചതോടെ എസ്ഐ ‌തോക്കെടുത്തു. റിവോള്‍വര്‍ കൈക്കലാക്കാന്‍ മുകേഷ് ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ […]

സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 49,261 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസര്‍ഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,92,364 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ […]

കോട്ടയം ജില്ലയില്‍ ഇന്ന് 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 3206 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയില്‍ 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206 പേര്‍ രോഗമുക്തരായി. 6350 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1106 പുരുഷന്‍മാരും 1167 സ്ത്രീകളും 256 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 459 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 29456 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 421387 പേര്‍ കോവിഡ് ബാധിതരായി. 388810 പേര്‍ […]

കട്ടപ്പന ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ എസ്.ഐയെ വണ്ടൻമേട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടന്‍മേട്ടില്‍ ട്രാഫിക്ക് എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കട്ടപ്പന ട്രാഫിക് എസ്‌ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടന്‍മേട് പൊലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.