വാഹനപരിശോധനയ്ക്കിടെ അമിത വേഗതയില്‍ കാര്‍ നിര്‍ത്താതെ പോയി; ടയര്‍ പൊട്ടി ഡിവൈഡറില്‍ ഇടിച്ചു നിന്ന കാറില്‍ നിന്ന് നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവ് പിടികൂടി; മഞ്ചേരി സ്വദേശികള്‍ എക്‌സൈസ് പിടിയില്‍
സ്വന്തം ലേഖിക
പാലക്കാട്: കഞ്ചിക്കോട് എക്‌സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി.
ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രണ്ട് പേരെ എക്‌സൈസ് പിടികൂടി. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തിയത്.
അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചു നിന്ന കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍പ്പെട്ട പ്രതികളുടെ പരുക്ക് സാരമല്ല. സംഭവത്തിൽ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു.
Third Eye News Live
0