പോലീസ് വാഹനം കണ്ട് ഭയന്ന് തൊട്ടടുത്ത വീട്ടുവളപ്പില്‍ ഒളിച്ചിരുന്നു; പോലീസ് പോയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റുമായി സ്ഥലം വിട്ടു;സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
ചെറായി :രാത്രി പോലീസ് പട്രോള്‍ വാഹനം കണ്ട് ഭയന്ന് തൊട്ടടുത്ത വീട്ടുവളപ്പില്‍ ഒളിച്ചിരുന്ന സംഘം പോലീസ് പോയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റുമായി കടന്നുകളഞ്ഞു.
ചെറായി വടക്കേവളവില്‍ താമസിക്കുന്ന ഫെബിന്റെ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താക്കോൽ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നത് മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. സമീപത്തെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
സംസ്ഥാന പാതയിലൂടെ നടന്നുവരുകയായിരുന്ന രണ്ടംഗ സംഘം മുനമ്പം പോലീസിന്റെ പട്രോള്‍ വാഹനം കണ്ടാണ് ഓടിയൊളിച്ചത്. പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് പോയെന്ന് ഉറപ്പ് വരുത്തിയ സംഘം ഒളിച്ചിരുന്ന വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സെക്കിള്‍ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.