play-sharp-fill
മണ്ണ് കയറ്റിവന്ന ടോറസ് ലോറി അയ്മനത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞു

മണ്ണ് കയറ്റിവന്ന ടോറസ് ലോറി അയ്മനത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: അയ്മനം കുടയംപടി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി എത്തിയ ടോറസ് വാഹനം സമീപത്തെ ഇടത്തോട്ടിലേക്ക് മറിഞ്ഞു.

അപകടത്തിൽ ആർക്കും പരുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് കയറ്റിവന്ന ടോറസ് വാഹനം കല്ലുമട പാലത്തിന് സമീപം മണ്ണ് ഇറക്കുന്നതിനിടയിൽ തോടിൻ്റെ മൺതിട്ടയിടിഞ്ഞ് മറിയുകയായിരുന്നു.

ആദ്യമെത്തിയ ജെ.സി.ബി ഉപയോഗിച്ച് ഉയർത്തുവാൻ കഴിയാതെ വന്നതിനെത്തുടർന്ന് ഭാരവാഹനങ്ങൾ ഉയർത്തുന്ന ക്രെയിൻ കൊണ്ട് വന്ന് ശ്രമങ്ങളാരംഭിച്ചു.