play-sharp-fill
മരം മുറി ഉത്തരവ് കേരളം മരവിപ്പിച്ചു; ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടത് സര്‍ക്കാർ അറിയാതെ; ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

മരം മുറി ഉത്തരവ് കേരളം മരവിപ്പിച്ചു; ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടത് സര്‍ക്കാർ അറിയാതെ; ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് കേരളം മരവിപ്പിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിൻ്റെ നിലപാട് ചോദിക്കാതെയാണ് ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന ശേഷമാണ് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടത്. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിൻ്റെ നിലപാടല്ല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് തന്നെ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നുവെന്നും തുടർ നടപടികൾ മുഖ്യമന്ത്രിയോട് ചർച്ച ചെയ്ത ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.