play-sharp-fill
തുണി മാറുന്നതിനിടെ പതുങ്ങിയെത്തിയ അച്ഛൻ ശരീരത്തിൽ കയറി പിടിച്ചു; പേടിച്ച്‌ ഭയന്ന് അലറി വിളിച്ച്‌ പുറത്തേക്കോടിയ പെൺകുട്ടി ചെന്ന് കയറിയത് അയൽവീട്ടിൽ ; വിസ്താര വേളയിൽ  കൂറുമാറി അമ്മയും; എന്നിട്ടും  പോക്‌സോ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച്‌ കോടതി

തുണി മാറുന്നതിനിടെ പതുങ്ങിയെത്തിയ അച്ഛൻ ശരീരത്തിൽ കയറി പിടിച്ചു; പേടിച്ച്‌ ഭയന്ന് അലറി വിളിച്ച്‌ പുറത്തേക്കോടിയ പെൺകുട്ടി ചെന്ന് കയറിയത് അയൽവീട്ടിൽ ; വിസ്താര വേളയിൽ കൂറുമാറി അമ്മയും; എന്നിട്ടും പോക്‌സോ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖകൻ

എരുമേലി: സാക്ഷികൾ കൂറുമാറിയിട്ടും മകളെ പീഡിപ്പിച്ച പിതാവിന് പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

എരുമേലി കണമല സ്വദേശിയായ പിതാവിനെയാണ് മകളെ പീഡിപ്പിച്ച കേസിൽ പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപയ്ക്കും ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ബി.ഗോപകുമാറാണ് പ്രതിയെ ശിക്ഷിച്ചത്. സാക്ഷി നടക്കുന്നതിനിടയിൽ പലരും കൂറുമാറിയെങ്കിലും വെറുതെ വിടാൻ കോടതി തയ്യാറായില്ല. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . മൂന്നാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്നു കുട്ടി മൊഴി നൽകിയിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽ നിന്നും ലഭിച്ച കൗൺസിലിംങിനെ തുടർന്നാണ് അതിക്രമത്തോടു പ്രതികരിക്കാൻ കുട്ടി തയ്യാറെടുത്തത്. തുടർന്നു, ഒരു ദിവസം സ്‌കൂളിൽ നിന്നും എത്തി വസ്ത്രം മാറുന്നതിനിടെ പിതാവ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അതിക്രമത്തിൽ നിന്നും രക്ഷപെട്ട് പുറത്തേയ്ക്ക് ഓടിരക്ഷപെട്ട കുട്ടി, അയൽവീട്ടിലാണ് ഓടിയെത്തിയത്.

തുടർന്ന് അയൽവാസികൾ വിവരം പൊലീസിൽ അറിയിച്ചു. അയൽവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. എരുമേലി സി.ഐ പി.പി മോഹൻലാൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വി.എ സുരേഷാണ് കുറ്റപത്രം സമർപ്പിച്ചത്.

14 സാക്ഷികളെ വിസ്തരിച്ച കേസിൽ 25 പ്രമാണങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിന്റെ വിസ്താര വേളയിൽ പെൺകുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാൽ വീണ്ടും വിസ്തരിച്ചപ്പോൾ, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛൻ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.

തുടർന്നാണ്, പിതാവിനെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ എം.എം പുഷ്‌കരൻ കോടതിയിൽ ഹാജരായി. ക്രൂരതയാണ് സ്വന്തം പിതാവ് മകളോ ട് കാണിച്ചത്. എങ്കിലും നീതിപീഠം ആ തെറ്റിന്റെ ആഴം മനസ്സിലാക്കി അയാളെ ശിക്ഷിച്ചത് വളരെ ആശ്വാസകരമായ കാര്യം തന്നെയാണ്.