ഇടുക്കി ജില്ലയിലെ ഓറഞ്ച് റെഡ് അലർട്ടുകൾ പിൻവലിക്കുന്നതുവരെ രാത്രി യാത്ര ഇന്ന് മുതൽ നിരോധിച്ചു

Spread the love

 

ഇടുക്കി: ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. ഇന്ന് മുതൽ ഓറഞ്ച് റെഡ് അലോട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പറഞ്ഞു. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

video
play-sharp-fill

 

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ്‌ , ഡി ടി പി സി, ഹൈഡല്‍ ടുറിസം, വനം വകുപ്പ്‌, കെ എസ്‌ ഇ ബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക്ചുമതല നൽകി.

 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക്‌ മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ്‌ വരുത്തേണ്ടതാണ്‌. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം . ജില്ലയിലെ ഓഫ്‌ റോഡ്‌ സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group