കനത്ത മഴയിൽ ടാങ്കർ ലോറിയുടെ ടയർ മണ്ണിലേക്ക് താഴ്ന്നു

Spread the love

തിരുവനന്തപുരം : മംഗലാംകുന്ന് പാചക വാതക കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. കനത്ത മഴയില്‍ ടയർ മണ്ണിലേക്ക് താഴ്ന്നാണ് അപകടം ഉണ്ടായത്.

video
play-sharp-fill

പുലർച്ചെ  4 മണിയോടെയാണ് അപകടം. ശക്തമായ മഴയായതിനാല്‍ മണ്ണില്‍ താഴ്ന്ന ടാങ്കർ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ദേശീയപാത നിർമ്മാണം നടക്കുന്നതിനാല്‍ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവർ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group