Saturday, April 25, 2026

കാട്ടാക്കടയിൽ പൂക്കടയ്ക്ക് തീ പിടിച്ചു, രണ്ടു കോടി രൂപയുടെ നഷ്ടം

Spread the love

 

തിരുവനന്തപുരം: കാട്ടാക്കടയിൽ പൂക്കടയിലുണ്ടായ തീപിടിത്തത്തില്‍ വൻ നാശനഷ്ടം. കാട്ടാക്കട ജംഗ്ഷന് സമീപം ബിഎസ്എൻഎൽ റോഡിലെ പൂജ സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് വൻ തീപിടിത്തമുണ്ടായത്. പൂക്കടയും സമീപത്തെ കടയും കത്തിനശിച്ചു.

video
play-sharp-fill

 

രണ്ട് കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഏഴ് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആളപായം ഇല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.