play-sharp-fill
ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ മാളികപ്പുറമായി ; പത്ത് വയസ്സിനിടെ അൻപത് തവണ മല ചവിട്ടിയതിന്റെ പുണ്യവുമായി അദ്രിതി.

ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ മാളികപ്പുറമായി ; പത്ത് വയസ്സിനിടെ അൻപത് തവണ മല ചവിട്ടിയതിന്റെ പുണ്യവുമായി അദ്രിതി.

സ്വന്തം ലേഖിക

പത്തനംതിട്ട ; ഒരിയ്‌ക്കലും മായാതെ അയ്യപ്പസ്വാമിയുടെ മുഖം മനസില്‍ കൊത്തിവച്ചിരിക്കുകയാണ് പത്തു വയസുകാരി അദ്രിതി തനയ. ഈ പ്രായത്തിനുള്ളില്‍ അമ്ബത് തവണ മലചവിട്ടിയതിന്റെ പുണ്യവുമായാണ് അദ്രിതി ശബരിമലയില്‍ നിന്ന് മടങ്ങുന്നത് .

എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടേയും മകളായ അദ്രിതി പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്ബതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് മലയിറങ്ങിയത്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാവേളകളിലുമായാണ് അമ്ബത് തവണ ശബരിമലയില്‍ ഇരുമുടിക്കെട്ടേന്തി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛന്‍ കൊല്ലം എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിക്കൊപ്പമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെ അദ്രിതി പതിനെട്ടാം പടിചവിട്ടി ശബരീശ ദര്‍ശനം നടത്തിയത്. ഈ കഴിഞ്ഞ ധനുമാസത്തില്‍ കാനനപാതയായ പുല്ലുമേട് വഴിയും അദ്രിതി ശബരിമലയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഓണത്തിന് എത്തിയപ്പോള്‍ മാളികപ്പുറം മേല്‍ശാന്തി ഓണക്കോടി നല്‍കിയിരുന്നു. എരുമേലിയില്‍ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്.