പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയി കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ ബീച്ചിൽ കണ്ടെത്തി: വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയ് സന്തോഷിനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വന്തം ലേഖകൻ
വൈക്കം: പുതുവത്സരം അടിച്ചു പൊളിക്കാൻ ഗോവയിൽപ്പോയി കാണാതായ യുവാവിന്റെ മൃതദേഹം ഗോവ ബീച്ചിൽ കണ്ടെത്തി.
വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷി (20) നെയാണ് മരിച്ച നിലയിൽ കണ്ടെത്തി യത്. മരണം സംഭവിച്ചത് എങ്ങനെയെന്നോ ദുരൂഹതയുണ്ടോ എന്നൊന്നും അറിവായിട്ടില്ല.
കഴിഞ്ഞ 29നാണ് രണ്ടു സുഹൃത്തുക്കളുമൊത്ത് സഞ്ജയ് ഗോവയിൽ പോയത്. 30ന് ഗോവയിലെത്തി പുതുവത്സരാഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു. മലയാളിയായ ഒരാൾ സംഘടിപ്പിച്ചഡി ജെ പാർട്ടിയിലും ഇവർ പങ്കെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ മുതൽ സഞ്ജയ് സന്തോഷിനെ കാണാതായെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കൾ വിവരമറിച്ചതിനെ തുടർന്ന് ഗോവയിലെ മലയാളി അസോസിയേഷൻ മുൻകൈയെടുത്ത് ഗോവ പോലീസിൽ പരാതിനല്കി.പോലീസ് കേസെടുത്തു അന്വേഷണംനടത്തിവരികയായിരുന്നു.
ഡിജെ പാർട്ടി നടന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ അകലെയാണ് മൃതദ്ദേഹം കാണപ്പെട്ടത്. സഞ്ജയ് യുടെ പിതാവ് ഗോവയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. മുതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഏർപ്പാടുകൾ ചെയ്തു വരുന്നു.