play-sharp-fill

സ്വയം വിരമിക്കൽ വെള്ളിയാഴ്ച ; ബി.എസ്.എൻ.എല്ലിന്റെ പടിയിറങ്ങുന്നത് 78,559 ജീവനക്കാർ

സ്വന്തം ലേഖകൻ തൃശ്ശൂർ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.എൻ.എലിൽ ജീവനക്കാരൂടെ കൂട്ട സ്വയംവിരമിക്കൽ വെള്ളിയാഴ്ച. രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കൂട്ട വിരമിക്കൽ കൂടിയാണിത്. വെള്ളിയാഴ്ച ബി.എസ്.എൻ.എലിൽ നടക്കുന്ന വിരമക്കിലിൽ 78,559 ജീവനക്കാരാണ് സ്വയംവിരമിക്കൽ പദ്ധതിയിലൂടെ കമ്പനിയിൽനിന്ന് പടിയിറങ്ങുന്നത്. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. അതിനാൽ ജീവനക്കാർ സ്വയം വിരമിക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാമെന്ന് കരുതുന്നു. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ബാക്കിയുള്ളത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കൽ. എല്ലാ […]

കൊറോണ വൈറസ് : പ്രതിരോധത്തിന് ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകൾ ഫലപ്രദമായേക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.കൊറോണ രോഗലക്ഷണങ്ങൾക്കെതിരേ ആയുർവേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ് മന്ത്രാലയം ശിപാർശ ചെയ്തു. വൈറസ് ബാധയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സി.സി.ആർ.എച്ച്) ശാസ്ത്രോപദേശക സമിതിയുടെ യോഗത്തിനു ശേഷമാണ് അറിയിപ്പ്. വൈറസ് പ്രതിരോധമരുന്ന് എന്ന നിലയിൽ ആർസെനികം ആൽബം-30 മൂന്നു ദിവസം വെറും വയറ്റിൽ കഴിക്കാനാണു ശിപാർശ. കൊറോണ വൈറസ് ബാധിക്കാനുള്ള […]

യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

  സ്വന്തം ലേഖകൻ ദുബായ് : യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ചൈനീസ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരാണ് രോഗബാധിതർ. വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ, രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച ശാസ്ത്രീയ ശുപാർശകൾ, വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ […]

മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി : വാഹന ഉടമകളെ സഹായിക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ഡൽഹി: മൂന്നാം കക്ഷി ഇൻഷുറൻസ് പോളിസി വാഹന ഉടമകൾക്ക് ലഭിക്കുന്നതിനായി പുതിയ മാർഗങ്ങൾ തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. അപകടമുണ്ടായാൽ ഏതെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് വാഹന ഉടമകൾക്ക് സ്വയം പരിരക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നിലവിൽ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) തെലങ്കാന, കർണാടക, രാജസ്ഥാൻ, ബീഹാർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇതിനായുള്ള ഒരു പൈലറ്റ് സ്‌കീം നടപ്പാക്കിയിട്ടുണ്ട്. ഇൻഷൂർ ചെയ്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്. ഇതുവഴി ഇൻഷുറൻസ് […]

ലഹരി മരുന്നു കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതി മുറിയിൽ കഞ്ചാവ് വലിച്ചു ; പ്രതിക്കൂട്ടിൽ കയറിയപ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു

  സ്വന്തം ലേഖകൻ വാഷിങ്ടൺ: ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ പ്രതി കോടതിമുറിയിൽ കഞ്ചാവ് വലിച്ചു. ടെന്നീസിലെ ജനറൽ സെഷൻസ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ കയറി കഞ്ചാവ് സിഗരറ്റ് വലിച്ചത്. അലൻ ബോസ്റ്റൺ എന്ന ഇരുപതുവയസ്സുകാരനാണ് ലെബനനിലെ കോടതിമുറിക്കുള്ളിൽ കഞ്ചാവ് സിഗരറ്റ് വലിച്ചത്. . ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിലാണ് ബോസ്റ്റണെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കേസിന്റെ വാദം തുടങ്ങാനിരിക്കെ പ്രതിക്കൂട്ടിൽകയറിയ ബോസ്റ്റൺ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവിന് തീ കൊളുത്തുകയായിരുന്നു. കഞ്ചാവ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതും കേൾക്കണമെന്ന് ബോസ്റ്റൺ […]

നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ മാഹി: നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുൾറഷീദ്. മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിയെ ഇക്കഴിഞ്ഞ 26ാം തീയ്യതി ഇയാൾ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി.

മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ; ”ഇതിനാലാണ് താൻ സംയുക്ത സമരത്തെ എതിർത്തത്”

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണയെന്ന്  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം ഗവർണർ വായിച്ചത് മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിലുള്ള രഹസ്യധാരണ തുറന്നുകാട്ടുന്നതിന് വേണ്ടിയിട്ടാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ശേഷം ഗവർണർ, വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു . ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പരസ്യപ്രസ്താവനകളിലൂടെ മുഖ്യമന്ത്രി നടത്തിയത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് താൻ സംയുക്ത […]

ഓൺലൈനിലൂടെ ഭീഷണിയുണ്ടോ ഇനി പേടിക്കേണ്ട എല്ലാ സഹായവുമായി കേരള പോലീസ്; സഹായകമായി നമ്പറും പുറത്തുവിട്ടു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈൻ വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പെൺകുട്ടികളാണ് ഇതിലധികവും ഇത്തരത്തിലുള്ള വഞ്ചനയിൽ അകപ്പെട്ടുപോവുന്നത് . ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാതെ ചിലർ മരണം തിരഞ്ഞെടുത്തവരും ഉണ്ട് . ഈ അവസരങ്ങളിൽ തളർന്നുപോകാതെ സധൈര്യം നേരിടുവാൻ സന്നദ്ധരാകണം എന്ന് അറിയിച്ചിരിക്കുകയാണ് കേരള പോലീസ്. ഇതിനായി സഹായകമായി ഒരു നമ്പറും പുറത്തുവിട്ടിട്ടുണ്ട് കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘ഭീതിക്ക് വശംവദരാകരുത്. സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടണം. ചാറ്റുകൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയ ലഭ്യമായ തെളിവുകൾ നഷ്ടപ്പെടാതെ […]

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ സ്വർണത്തിന് ഗ്രാമിന് 3,770 രൂപയായിരുന്നു നിരക്ക്, പവന് 30,160 രൂപയും. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയിൽ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,567.11 ഡോളർ […]

ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു

  സ്വന്തം ലേഖകൻ മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. ഓഹരി വിപണി 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1201 ഓഹരികൾ നഷ്ടത്തിലായിരുന്നു. 1268 കമ്ബനികളുടെ ഓഹരികൾ നേട്ടത്തിലും. എന്നാൽ 164 ഓഹരികൾ മാറ്റമില്ലാതെയുമാണ് തുടരുന്നത്. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, നെസ് ലെ, ബജാജ് ഫിൻസർവ് എന്നീ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്. ഐഷർ മോട്ടോഴ്‌സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.