play-sharp-fill
നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ  അറസ്റ്റിൽ

നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

മാഹി: നാലാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഹോഡവാട സ്വദേശി അബ്ദുൾ റഷീദിനെയാണ് പള്ളൂർ എസ്.ഐ.സെന്തിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.


ചാലക്കരയിലെ കൂലോത്ത് മദ്രസയിലെ അധ്യാപകനായിരുന്നു അബ്ദുൾറഷീദ്. മദ്രസയിലെ നാലാം ക്ലാസ് വിദ്യാർഥിയെ ഇക്കഴിഞ്ഞ 26ാം തീയ്യതി ഇയാൾ ശുചി മുറിയിൽ കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി രക്ഷിതാക്കളോട് കാര്യം പറയുകയും പള്ളൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ മാഹി കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group