play-sharp-fill
മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ;  ”ഇതിനാലാണ് താൻ സംയുക്ത സമരത്തെ എതിർത്തത്”

മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ; ”ഇതിനാലാണ് താൻ സംയുക്ത സമരത്തെ എതിർത്തത്”

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിൽ രഹസ്യധാരണയെന്ന്  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.


നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം ഗവർണർ വായിച്ചത് മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിലുള്ള രഹസ്യധാരണ തുറന്നുകാട്ടുന്നതിന് വേണ്ടിയിട്ടാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ശേഷം ഗവർണർ, വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ആരോപിച്ചു . ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പരസ്യപ്രസ്താവനകളിലൂടെ മുഖ്യമന്ത്രി നടത്തിയത്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് താൻ സംയുക്ത സമരത്തെ എതിർത്തതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി .