play-sharp-fill
യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

 

സ്വന്തം ലേഖകൻ

ദുബായ് : യുഎഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.. ചൈനയിൽ നിന്നെത്തിയ കുടുംബത്തിലുള്ളവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ചൈനീസ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരാണ് രോഗബാധിതർ.


വുഹാനിൽ നിന്നും വിമാനത്താവളത്തിലെത്തിയവരിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ, രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഡിൽ ഈസ്റ്റിൽ രോഗം സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച ശാസ്ത്രീയ ശുപാർശകൾ, വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ ഏകോപിപ്പിച്ച് യുഎഇ സർക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും അറിയിപ്പിൽ വ്യക്തമാക്കി. പൊതു ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.