play-sharp-fill
കൊറോണ വൈറസ് : പ്രതിരോധത്തിന് ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

കൊറോണ വൈറസ് : പ്രതിരോധത്തിന് ഹോമിയോ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകൾ ഫലപ്രദമായേക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.കൊറോണ രോഗലക്ഷണങ്ങൾക്കെതിരേ ആയുർവേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ് മന്ത്രാലയം ശിപാർശ ചെയ്തു. വൈറസ് ബാധയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.


സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി (സി.സി.ആർ.എച്ച്) ശാസ്ത്രോപദേശക സമിതിയുടെ യോഗത്തിനു ശേഷമാണ് അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് പ്രതിരോധമരുന്ന് എന്ന നിലയിൽ ആർസെനികം ആൽബം-30 മൂന്നു ദിവസം വെറും വയറ്റിൽ കഴിക്കാനാണു ശിപാർശ. കൊറോണ വൈറസ് ബാധിക്കാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു മാസത്തിനു ശേഷം ഇതേ മരുന്ന് ആവർത്തിക്കണം. ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങളുടെ പ്രതിരോധത്തിനും ഇതേ മരുന്നാണു നൽകുന്നത്.