play-sharp-fill

മൂന്നാറിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

സ്വന്തം ലേഖകൻ ഇടുക്കി: മൂന്നാർ പള്ളിവാസലിൽ വ്യവസ്ഥകൾ ലംഘിച്ച മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി. ഇടുക്കി ജില്ലാ കലക്ടറുടേതാണ് നടപടി. പ്ലംജൂഡി റിസോർട്ടിൻറെയും നിർമാണം പുരോഗമിക്കുന്ന രണ്ടു റിസോർട്ടുകളുടെയും പട്ടയമാണ് റദ്ദാക്കിയത്. പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി എന്നാണ് വിവരം. റിസോർട്ടുകളുടെ പട്ടയങ്ങൾക്കെതിരെ നേരത്തെ തന്നെ പൊതുപ്രവർത്തകർ അടക്കം പരാതി ഉയർത്തിയിരുന്നു. ഹൈകോടതിയിലും റവന്യൂ വകുപ്പിലുമടക്കം ഇതുസംബന്ധിച്ച പരാതികൾ എത്തിയിരുന്നു. പ്ലംജൂഡി റിസോർട്ടിന് സമീപം കഴിഞ്ഞവർഷം രണ്ടു തവണ പാറക്കഷ്ണങ്ങൾ ഇളകി നിലംപതിച്ചിരുന്നു.

കുറ്റിക്കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പൊീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സർജനെത്തി വിശദമായ പരിശോധന നടത്തുമെന്ന് നീലേശ്വരം സി.ഐ കാസർകോട് ് പറഞ്ഞു. മടിക്കൈ ഗവ: ഐ.ടി.ഐക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയത്. ഈ ഭാഗത്തേക്ക് പോയ വിദ്യാർത്ഥികളാണ് സംഭവം കണ്ട് പൊലീസിനെ വിവരമറിയിച്ചത്. തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് അങ്ങിങ്ങായി കുറുനരിയോ നായയോ കടിച്ചു കൊണ്ടിട്ടതാണോ എന്ന് സംശയിക്കുന്ന രീതിയിൽ എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അറുപതിനോടുത്ത് പ്രായമുള്ളയാളുടെതാണ് ഇതെന്ന് […]

അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമോ..? മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടി മുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്

സ്വന്തം ലേഖകൻ കാസർഗോഡ്: മഞ്ചേശ്വരം മിയാപ്പദവിലെ അധ്യാപിക രൂപശ്രീയുടെ മരണത്തിന് പിന്നിലും ദുർമന്ത്രവാദമെന്ന് സംശയം. മൃതദേഹത്തിൽ നിന്നും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതും മുടിമുറിച്ചതും വിരൽ ചൂണ്ടുന്നത് ദുരൂഹതയിലേക്ക്. കർണാടകയിൽ കഴിഞ്ഞ ദിവസം നിരോധിച്ച നഗ്നനാരീപൂജ പോലുള്ള ആഭിചാരക്രിയകൾ ഇപ്പോഴും കാസർഗോഡിന്റെ ഉൾപ്രദേശങ്ങളിൽ നടക്കാറുണ്ട്. രൂപശ്രീയുടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ പൂർണമായും അപ്രത്യക്ഷമായത് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുടി മുറിച്ചുമാറ്റിയതും ആഭിചാര കർമങ്ങളുടെ ഭാഗമായിട്ടാകാം. പ്രതി വെങ്കിട്ടരമണ കാരന്ത് വിവിധതരം പൂജകളെക്കുറിച്ച് ആഴത്തിൽ അറിവുള്ള ആളാണ്. ഇത്തരമൊരു കൃത്യം നടത്തുന്നതിന് സ്വന്തം വീട് തന്നെ തെരഞ്ഞെടുത്തതും […]

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം : വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രംഗത്ത്. വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹർജിയിൽ ഫെബ്രുവരി നാലിന് കോടതി വാദം കേൾക്കും. കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ […]

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ മൂർഖൻ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കോട്ടയം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ അടിമാലി സ്വദേശി മൂർഖൻ ഷാജിക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. എക്‌സൈസ് വകുപ്പ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത എസ്.എൽ.പിയിൽ ആണ് ശനിയാഴ്ച വിധി ഉണ്ടായത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറും പാർട്ടിയും ചേർന്ന് 2018 മെയ് 25ന് മണ്ണന്തല നിന്നും 10.5കിലോഗ്രാം ഹാഷിഷും 2018 ഒക്ടോബർ 25ന് തിരുവനന്തപുരം സംഗീത കോളേജിന് സമീപം വച്ച് 1.800കിലോഗ്രാം ഹാഷിഷും പിടികൂടിയ കേസുകളിൽ […]

ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: ബസ് ചാർജ് വർധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്. മിനിമം ചാർജ് 10 രൂപയാക്കുക, കിലോമീറ്റർ ചാർജ് 90 പൈസയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തുമെന്നും സമരസമിതി അറിയിച്ചു.

കൊറോണ വൈറസ് : നിയന്ത്രിക്കാൻ രാജ്യം സജ്ജം ; ഡൽഹിയിൽ ഐസൊലേഷൻ വാർഡുകൾ തയ്യാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് നിയന്ത്രിക്കാൻ സജ്ജം. ഡൽഹിയിലോ രാജ്യത്തോ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്താൽ പ്രവേശിപ്പിക്കാനായി ഐസൊലേഷൻ വാർഡുകൾ തയാറാണെന്നു ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. അയൽ രാജ്യമായ ചൈനയിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് കേസുകൾ ഉണ്ടായാൽ ചികിത്സിക്കാനും പരിചരിക്കാനും ഡോക്ടർമാർക്കും നഴ്‌സുമാർക്കും അനുബന്ധ സ്റ്റാഫുകൾക്കും പരിശീലനം നൽകിക്കഴിഞ്ഞു. നിലവിൽ ഇത്തരം കേസുകൾ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എല്ലാവരും ഉയർന്ന രീതിയിൽ ശുചിത്വം പാലിക്കണം. തിരക്കുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര […]

ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനി സ്ഥാനാർത്ഥിയാവണ്ട ; രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണ്ട. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാർ ഉപാധ്യായ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു കമ്മീഷൻ നിലപാട് അറിയിച്ചത്. മാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾ തങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ ഫലപ്രദമായില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കമ്മിഷന്റെ അഭിപ്രായം കേട്ടശേഷം രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കാൻ വ്യക്തമായ പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ്മാരായ ആർ.എഫ്. നരിമാൻ, എസ്. രവീന്ദ്ര […]

യോഗ്യതയില്ലെങ്കിലും എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവായാൽ മതി, ഗവൺമെന്റ് ജോലി ഉറപ്പ് ; സി.പി.എം സംസ്ഥാന സമിതിയംഗം ടി.എൻ സീമയുടെ ഭർത്താവിന് സിഡിറ്റ് ഡയറക്ടറായി നിയമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൽ.ഡി.എഫ് നേതാവിന്റെ ബന്ധുവാണെങ്കിൽ ഗവൺമെന്റ് ജോലി ഉറപ്പ്. സി.പി.എം സമിതിയംഗം ടി.എൻ സീമയുംട ഭർത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. എൽ.ഡി.എഫ് സർക്കാർ വീിണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്.പുനർനിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വർഷത്തേക്കു നിയമിക്കാനാണ് സർക്കാർ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് ഡയറക്ടറായി കഴിഞ്ഞ ദിവസം തന്നെ ചുമതലയേറ്റു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവർത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവിൽ പറയുന്നു. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണു സർക്കാർ നിയമനം നടത്തിയിരിക്കുന്നത്. മതിയായ യോഗ്യതയില്ലെന്നു കാണിച്ചു ജീവനക്കാരുടെ […]

ഒരു വർഷമായി ലൈംഗീക പീഡനത്തിന് ഇരയാക്കി ; പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൽപകഞ്ചേരി: ഒരു വർഷമായി ലൈംഗീകപീഡനത്തിന് ഇരയാക്കി. പതിനാറുകാരന്റെ പരാതിയിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. വിദ്യാർത്ഥി ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കല്ലിങ്ങലിൽ വർക്ക്‌ഷോപ്പ് നടത്തുന്ന അലനല്ലൂർ സ്വദേശി ശിവദാസൻ (51), രണ്ടത്താണി പോക്കാട്ടിൽ അബ്ദുസമദ് (23), കുറുക്കോളിലെ പൊട്ടച്ചോല സമീർ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ എകെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. കുട്ടി നിരവധി പേരുടെ ലൈംഗിക ചൂഷണത്തിന് വിധേയനായി കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ആവശ്യക്കാർക്ക് എത്തിക്കുന്ന പ്രധാന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് […]