play-sharp-fill
മൂന്നാറിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

മൂന്നാറിലെ മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി

സ്വന്തം ലേഖകൻ

ഇടുക്കി: മൂന്നാർ പള്ളിവാസലിൽ വ്യവസ്ഥകൾ ലംഘിച്ച മൂന്ന് റിസോർട്ടുകളുടെ പട്ടയം റദ്ദാക്കി. ഇടുക്കി ജില്ലാ കലക്ടറുടേതാണ് നടപടി.


പ്ലംജൂഡി റിസോർട്ടിൻറെയും നിർമാണം പുരോഗമിക്കുന്ന രണ്ടു റിസോർട്ടുകളുടെയും പട്ടയമാണ് റദ്ദാക്കിയത്. പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസോർട്ടുകളുടെ പട്ടയങ്ങൾക്കെതിരെ നേരത്തെ തന്നെ പൊതുപ്രവർത്തകർ അടക്കം പരാതി ഉയർത്തിയിരുന്നു. ഹൈകോടതിയിലും റവന്യൂ വകുപ്പിലുമടക്കം ഇതുസംബന്ധിച്ച പരാതികൾ എത്തിയിരുന്നു. പ്ലംജൂഡി റിസോർട്ടിന് സമീപം കഴിഞ്ഞവർഷം രണ്ടു തവണ പാറക്കഷ്ണങ്ങൾ ഇളകി നിലംപതിച്ചിരുന്നു.