play-sharp-fill
ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനി സ്ഥാനാർത്ഥിയാവണ്ട ; രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇനി സ്ഥാനാർത്ഥിയാവണ്ട ; രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ളവർ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണ്ട. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാർ ഉപാധ്യായ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു കമ്മീഷൻ നിലപാട് അറിയിച്ചത്.


മാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾ തങ്ങളുടെ പേരിലുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ ഫലപ്രദമായില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കമ്മിഷന്റെ അഭിപ്രായം കേട്ടശേഷം രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കാൻ വ്യക്തമായ പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ്മാരായ ആർ.എഫ്. നരിമാൻ, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മീഷനുമായി കൂടിയാലോചിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ അശ്വനികുമാർ ഉപാധ്യായയോടും കോടതി ആവശ്യപ്പെട്ടു.സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തണമെന്ന 2018ലെ കോടതി ഉത്തരവ് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മിഷൻ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉപാധ്യായ കോടതിയലക്ഷ്യ ഹർജി നൽകിയത്.