play-sharp-fill
ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

ഫെബ്രുവരി നാലിന് സ്വകാര്യ ബസ് പണിമുടക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: ബസ് ചാർജ് വർധനവ് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കും. ബസ് ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.


മിനിമം ചാർജ് 10 രൂപയാക്കുക, കിലോമീറ്റർ ചാർജ് 90 പൈസയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ ഉന്നയിക്കുന്നത്. വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തുമെന്നും സമരസമിതി അറിയിച്ചു.

Tags :