play-sharp-fill

കോവിഡ് 19 ആളിപ്പടരുന്നു: 64 രാജ്യങ്ങളിൽ നിലവിൽ കൊറോണ വ്യാപിച്ചു: മരണ സംഖ്യ മൂവായിരത്തിലെത്തി

സ്വന്തം ലേഖകൻ ബീജിംഗ്: ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിലാഴ്ത്തി കോവിഡ് 19 ആളിപ്പടരുന്നു. 64 രാജ്യങ്ങളിൽ നിലവിൽ കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,000ത്തിൽപ്പരം പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870) ദക്ഷിണ കൊറിയ(17) ഇറ്റലി (29) ഇറാൻ (43), ജപ്പാൻ(6), ഫ്രാൻസ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്വാൻ(1), ആസ്‌ട്രേലിയ (1) ഫിലിപ്പൈൻസ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോർട്ട് ചെയ്തത്.   ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ചൈനയിൽ […]

പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം : മദ്യം കാണാതായതിനെ ചൊല്ലിയുള്ള തർക്കം ; സുഹൃത്ത് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം സുഹൃത്ത് പിടിയിൽ. ആങ്ങമൂഴി കയ്യുംകല്ലിൽ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ പറക്കുളത്ത് വീട്ടിൽ പി.എസ്.സജീവ് കുമാറാ (54)ണ് മദ്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊല്ലപ്പെട്ടത്. പമ്പ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയിൽ വായിലൂടെ രക്തം വാർന്ന് അവശനിലയിൽ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.   പൊലീസ് എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ നിലയ്ക്കൽ എത്തിയപ്പോഴാണ് മരിച്ചത്. സംഭവത്തിൽ പ്രതി വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.   സജീവും […]

കുമളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു: ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനറാണ് മരിച്ചത്

സ്വന്തം ലേഖകൻ തൊടുപുഴ: കുമളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കുമളി-കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്നതിടയിലാണ് തീപിടിച്ചത്.   അഗ്‌നിശമനയെത്തിയാണ് തീയണച്ചത്. പെട്രോൾ പമ്പിലേക്ക് തീപടരാതിരുന്നതിനാൽ വൻദുരന്തം മാറി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. രാജന്റെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിൽ യാത്രക്കാരെ ശല്യം ചെയ്യുകയും പണപ്പിരിവും നടത്തിയതിന് ട്രാൻസ്ജൻഡർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: യാത്രക്കാരെ ശല്യം ചെയ്തതിനും ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും നിർബന്ധ പണപ്പിരിവു നടത്തിയതിനും ട്രാൻസ്ജൻഡർ അറസ്റ്റിൽ. ഡൽഹി സ്വദേശി പൂജ(24)യെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. രാത്രികാല ട്രെയിനുകളിൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ട്രാൻസ്‌ജെൻഡറുകളുടെ ശല്യവും നിർബന്ധിത പണപ്പിരിവും വർധിക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് ആർപിഎഫ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപ് ഏഴ് ട്രാൻസ്ജൻഡർ വ്യക്തികളെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.എസ്ഐ ജെ.വർഗീസ്, ഹെഡ് കോൺസ്റ്റബിൾ സാലു എം.ദേവസി, കോൺസ്റ്റബിൾമാരായ […]

ബിയറടിച്ചാൽ ഞാൻ നന്നായി സംസാരിക്കും: ബിയർ അടിക്കുന്നതും , മദ്യപിക്കുന്നതും അത്ര വലിയ കുറ്റമായി കരുതുന്നില്ല; കെട്ടിയോൾ അത്ര വലിയ മാലാഖയല്ല; തുറന്ന് പറഞ്ഞ് വീണ നന്ദകുമാർ

സിനിമ ഡെസക് കോട്ടയം:  മദ്യപിക്കുന്നതും , ബിയർ അടിക്കുന്നതും അത്ര വലിയ കുറ്റമല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ വീണ നന്ദകുമാര്‍. താന്‍ ബിയര്‍ അടിക്കുമെന്ന് അടുത്തിടെ വീണ തുറന്നു പറഞ്ഞിരുന്നു. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം. ഫെബ്രുവരി ലക്കം മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിൽ നടത്തുന്നത്. മദ്യപിച്ചാൽ നന്നായി സംസാരിക്കുന്ന ആളാണ് താൻ എന്നും വീണ തുറന്ന് പറയുന്നു. അഭിനയത്തിന്റെ പേരില്‍ […]

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത് 30 രോഗികൾ: ദുരൂഹത തുടരുന്നു; അന്വേഷണം എങ്ങും എത്താതെ അവസാനിക്കുമെന്ന ഭീതിയിൽ നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറിയിൽ പുതുജീവൻ ട്രസ്റ്റ്  മാനസികാരോഗ്യ- ലഹരി വിമുക്ത കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് മുപ്പതിലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോർട്ട്. ഇത് അടക്കം  പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പുതുജീവന്‍ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിന് ശേഷമാണു സ്ഥാപനത്തിലെ മരണങ്ങൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്ത് വന്നത്.   2012 മുതലുള്ള റജിസ്റ്റര്‍ പരിശോധിച്ചതില്‍ […]

അതിവേഗ റെയിൽപാത കോട്ടയം നഗരമധ്യത്തിലൂടെ കടന്നു പോകുന്നു: മാൾ ഓഫ് ജോയിയും നഗരസഭ ഓഫിസും പൊളിക്കേണ്ടി വരുമോ..?

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നിർദിഷ്ട അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത് കോട്ടയം നഗരത്തിലൂടെ എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇത്തരത്തിൽ അതിവേഗ റെയിൽപ്പാത നടപ്പാക്കിയാൽ, കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു മാറ്റേണ്ടി വരും. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടാണ്, തിരുവനന്തപുരത്തു നിന്നും കാസർകോടിന് അതിവേഗ റെയിൽപ്പാത കടന്നു പോകുന്നത്. കോട്ടയം ജില്ലയിലേയ്ക്കുള്ള പ്രവേശനം തൃക്കൊടിത്താനത്തു നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ നിന്നും പനച്ചിക്കാട്, പാത്താമുട്ടം വഴിയാണ് നിർദിഷ്ട റെയിൽവേ ലൈൻ കടന്നു വരുന്നത്. ഇവിടെ നിന്നും കുഴിമറ്റം, പനച്ചിക്കാട് വഴി കോട്ടയം നഗരത്തിലേയ്ക്ക് […]

കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി ; പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ഉമ്മൻചാണ്ടി . കേരള കോൺഗ്രസ് എമ്മിൽ തർക്കം മുറുകുന്ന സാഹചര്യത്തിൽ കുട്ടനാട്ടിൽ പൊതുസമ്മതൻ സ്ഥാനാർത്ഥിയാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു . മുന്നണിയിൽ രണ്ടായി തുടരണോ എന്ന കാര്യം കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ തീരുമാനിക്കണം . കുട്ടനാട് സീറ്റ് ഒരിക്കലും കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു .പിടി ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് നൽകുന്ന ചടങ്ങിനിടെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത് .

ലൈഫ് മിഷൻ പദ്ധതി : കുഞ്ഞിന് പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണു പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്ന് കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ കൊച്ചി: ലൈഫ് മിഷൻ പദ്ധതി വിവാദങ്ങളിൽ പ്രതിപക്ഷത്തിനെതിരേ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കുഞ്ഞിന് പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണു പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നതെന്നു കാനം വിമർശിച്ചു.     കേന്ദ്രത്തിൽനിന്നു ഫണ്ട് കിട്ടിയിട്ടില്ലെന്നു പറയുന്നില്ല. പക്ഷേ വളരെ തുച്ഛമായ പങ്കാണു നൽകിയത്. ലൈഫ് പദ്ധതിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അർഥമില്ല. കുഞ്ഞിനു പേരിട്ടെന്നു കരുതി കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. കാനം പറഞ്ഞു.   നേരത്തെ, ലൈഫ് പദ്ധതിയിൽ അവകാശവാദമുന്നയിച്ചു ബിജെപിയും പ്രതിപക്ഷവും നേരത്തെ […]

തിരുനക്കര ശിവനെ എഴുന്നെള്ളിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ഇടപെടൽ: എഴുന്നെള്ളിക്കാതിരിക്കാൻ ചട്ടം ഇല്ലാത്ത പാപ്പാനെന്ന ആരോപണവുമായി ഒരു വിഭാഗം ; മുൻ പാപ്പാൻ നടേശനെ എത്തിച്ച് ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയുടെ അഭിമാന കൊമ്പൻ തിരുനക്കര ശിവനെ ഉത്സവത്തിന്റെ എഴുന്നെള്ളത്തിൽ നിന്നും വിലക്കാൻ ലോബി കളി തുടങ്ങി. ഇതിന്റെ ഭാഗമായി ആനയ്ക്ക് ചട്ടമില്ലാത്ത പാപ്പാനാണ് ഇപ്പോൾ ഉള്ളതെന്ന പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. ശിവനെ ഉത്സവത്തിനും പൂരത്തിനും എഴുന്നള്ളിക്കാതിരിക്കാനുള്ള ചില ലോബിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് ഒരു വിഭാഗം ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. ഈ പ്രചാരണം ശക്തമായതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു ഇടപെട്ട് ആനയുടെ മുൻ പാപ്പാൻ ആയിരുന്ന നടേശനെ തന്നെ തിരികെ എത്തിച്ചിട്ടുണ്ട്. ആനയെ തിരുനക്കര ക്ഷേത്രത്തിന്റെ ഉത്സവത്തിന് എഴുന്നെള്ളിക്കുന്നതിനായാണ് […]