കുമളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു: ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനറാണ് മരിച്ചത്
സ്വന്തം ലേഖകൻ
തൊടുപുഴ: കുമളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കുമളി-കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്നതിടയിലാണ് തീപിടിച്ചത്.
അഗ്‌നിശമനയെത്തിയാണ് തീയണച്ചത്. പെട്രോൾ പമ്പിലേക്ക് തീപടരാതിരുന്നതിനാൽ വൻദുരന്തം മാറി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. രാജന്റെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0