play-sharp-fill
ട്രെയിനിൽ യാത്രക്കാരെ ശല്യം ചെയ്യുകയും പണപ്പിരിവും നടത്തിയതിന് ട്രാൻസ്ജൻഡർ അറസ്റ്റിൽ

ട്രെയിനിൽ യാത്രക്കാരെ ശല്യം ചെയ്യുകയും പണപ്പിരിവും നടത്തിയതിന് ട്രാൻസ്ജൻഡർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: യാത്രക്കാരെ ശല്യം ചെയ്തതിനും ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും നിർബന്ധ പണപ്പിരിവു നടത്തിയതിനും ട്രാൻസ്ജൻഡർ അറസ്റ്റിൽ. ഡൽഹി സ്വദേശി പൂജ(24)യെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. രാത്രികാല ട്രെയിനുകളിൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ട്രാൻസ്‌ജെൻഡറുകളുടെ ശല്യവും നിർബന്ധിത പണപ്പിരിവും വർധിക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.


തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് ആർപിഎഫ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ച മുൻപ് ഏഴ് ട്രാൻസ്ജൻഡർ വ്യക്തികളെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.എസ്ഐ ജെ.വർഗീസ്, ഹെഡ് കോൺസ്റ്റബിൾ സാലു എം.ദേവസി, കോൺസ്റ്റബിൾമാരായ ജിബി തോമസ്, ജി.ആർ.സൂര്യ എന്നിവരാണു പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group