play-sharp-fill
പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം : മദ്യം കാണാതായതിനെ ചൊല്ലിയുള്ള തർക്കം ; സുഹൃത്ത് പിടിയിൽ

പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം : മദ്യം കാണാതായതിനെ ചൊല്ലിയുള്ള തർക്കം ; സുഹൃത്ത് പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പമ്പയിലെ ഡോളി ചുമട്ടുകാരന്റെ കൊലപാതകം സുഹൃത്ത് പിടിയിൽ. ആങ്ങമൂഴി കയ്യുംകല്ലിൽ വിവേക്(32)നെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ പറക്കുളത്ത് വീട്ടിൽ പി.എസ്.സജീവ് കുമാറാ (54)ണ് മദ്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ കൊല്ലപ്പെട്ടത്. പമ്പ പൊലീസ് മെസിന് സമീപത്തെ ഇടനാഴിയിൽ വായിലൂടെ രക്തം വാർന്ന് അവശനിലയിൽ സജീവിനെ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്.


 

പൊലീസ് എത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ നിലയ്ക്കൽ എത്തിയപ്പോഴാണ് മരിച്ചത്. സംഭവത്തിൽ പ്രതി വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സജീവും വിവേകും സുഹൃത്തുക്കളും ചുമട്ടുകാരുമാണ്. നട അടച്ചിട്ടും വീട്ടിൽ പോകാതെ ഇവർ പമ്പയിൽ തങ്ങുകയായിരുന്നു. വിവേക് വൈകിട്ട് വരുമ്പോൾ സജീവ് മദ്യപിച്ചിരുന്നതായി കണ്ടു. താൻ രഹസ്യമായി സൂക്ഷിച്ചിരുന്ന മദ്യം കാണാതെ വന്നതോടെ സജീവ് അതാണ് കഴിച്ചതെന്ന സംശയത്തിൽ രാത്രി 11ന് ഇവർ തമ്മിൽ വാക്കുതർക്കത്തിലായി

 

പിടിച്ചുതള്ളിയപ്പോൾ നിലത്തു വീണ സജീവിന്റെ മുഖത്തും നെഞ്ചത്തും പ്രതി ചവിട്ടിയതായി പൊലീസ് പറഞ്ഞു. അമിതമായി മദ്യപിച്ചുള്ള മരണമാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ മുഖത്തും നെഞ്ചത്തും ഉണ്ടായ പാടുകളാണ് പൊലീസിന് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.