play-sharp-fill

ഓഎൽഎക്‌സിൽ വിൽക്കാനിട്ട വണ്ടിയുമായി ആലുവയ്ക്കു മുങ്ങി: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡ്യൂക്കുമായി മുങ്ങിയ മിടുക്കൻ മൂന്നാം ദിവസം അകത്തായി

ക്രൈം ഡെസ്‌ക് കോട്ടയം: ഓഎൽഎക്‌സിൽ വിൽക്കാനിട്ട ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ അടിച്ചു മാറ്റിയ ശേഷം നാടുവിട്ട് ആലുവയിൽ പൊങ്ങിയ യുവാവിനെ പൊലീസ് സംഘം പിന്നാലെ പോയി പൊക്കി. നാട്ടകം സ്വദേശിയുടെ ഡ്യൂക്ക് ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും മുങ്ങിയ ആലുവ സ്വദേശിയായ യുവാവിനെയാണ് ഈസ്റ്റ് പൊലീസ് സംഘം പിന്നാലെ പോയി പൊക്കി അകത്താക്കിയത്. ആലുവ യു.സി കോളേജിനു സമീപം കയ്യാലയിൽ വീട്ടിൽ വിഷ്ണു (19)വിനെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓഎൽഎക്‌സിൽ നിന്നും വാഹനങ്ങൾ […]

സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാനെത്തി: കളത്തിപ്പടി മരിയൻ സ്‌കൂളിലെ റിട്ട പ്രിൻസിപ്പലിനു പോയത് 68 ലക്ഷവും 16 പവൻ സ്വർണവും; തട്ടിപ്പുകാരിയെയും എട്ടു വയസിന് ഇളയ ഭർത്താവിനെയും പൊലീസ് പൊക്കി

എ.കെ ജനാർദനൻ കോട്ടയം: തങ്കു  പാസ്റ്ററുടെ സ്വർഗീയ വിരുന്നിൽ സാക്ഷ്യം പറയാനെത്തിയ കളത്തിപ്പടി മരിയൻ സ്‌കൂളിലെ റിട്ട. പ്രിൻസിപ്പാളിന് നഷ്ടമായത് 68 ലക്ഷം രൂപയും 16 പവൻ സ്വർണവും. സ്വർഗീയ വിരുന്ന് ആരാധനയുടെ ഭാഗമായി എത്തിയ ഇവരെ മകളുടെ വിവാഹം തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് അടുത്തു കൂടിയ കൊട്ടാരക്കര സ്വദേശിയായ തട്ടിപ്പുകാരിയും ഇവരേക്കാൾ എട്ടു വയസിന് ഇളയ ഭർത്താവും ചേർന്നു കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരുക്കിയ കെണിയിൽ കുടുങ്ങിയ രണ്ടു പേരെയും ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയം […]

ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണം: മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ – കോവിഡ് 19 ബാധ ലോകത്തെ ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിച്ച് രോഗം പകരുന്നത് ഒഴിവാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്നു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് എന്നത് ലോകത്തെ മുഴുവൻ വിഴുങ്ങുന്ന ദുരന്തമായി പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ പല കാലിച്ചന്തകളും താല്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ പോലും ഈ സാഹചര്യത്തിൽ ഉത്സവങ്ങൾ ഒഴിവാക്കി, രോഗം പടരുന്നത് തടയാൻ രംഗത്തിറങ്ങിയിരിക്കുയാണ്. ഈ അടിയന്തര സാഹചര്യം മനസിലാക്കി […]

ഓഎൽഎക്‌സിൽ നിന്നും വാടകയ്ക്കു എടുക്കുന്ന കാറുകളിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്ത്: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആർപ്പൂക്കര വില്ലൂന്നി സ്വദേശി കടുത്തുരുത്തിയിൽ പിടിയിൽ; പിടിയിലായത് ഐടിസി വിദ്യാർത്ഥികൾക്ക് വിൽക്കാൻ എത്തിച്ച കഞ്ചാവുമായി

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ചിറയ്ക്കൽ താഴെ കൊല്ലമാത്തറവീട്ടിൽ സാബുവിന്റെ മകൻ കെൻസ് സാബു(26)വിനെയാണ് കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും കാൽകിലോ കഞ്ചാവും, 25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മുട്ടുചിറ മേരീമാതാ ഐ.ടി.സിയ്ക്കു സമീപം വിദ്യാർത്ഥികൾക്കു കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിൽക്കുന്നതായി പൊലീസിനു […]

തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന് ആചാര അനുഷ്ഠാനങ്ങൾ പാലിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് കോവിഡ് 19 മൂലം പൊതുപരിപാടികൾ ഒഴിവാക്കാനുള്ള സർക്കാർ അഭ്യർത്ഥനമാനിച്ച് തിരുനക്കര ക്ഷേത്രത്തിലെ മതിൽ കെട്ടിനു പുറത്തുള്ള കലാപരിപാടികൾ വേണ്ടെന്നു വച്ച തീരുമാനത്തോട് ഭക്തതജനങ്ങൾ സഹകരിക്കുമെന്നും എന്നാൽ ക്ഷേത്ര മതിൽക്കകത്ത് നൂറ്റാണ്ടുകളായി നടന്നു വരുന്ന താന്ത്രിക ചടങ്ങുകൾ കൂടി ഒഴിവാക്കാനുള്ള ദേവസ്വം അധികൃതരുടെ നടപടിയെ ഭക്തജനങ്ങൾ അംഗീകരിക്കില്ലെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ് പറഞ്ഞു. ക്ഷേത്ര കൊടിമര ചുവട്ടിൽ ഉള്ള പറ വഴിപാട്, എഴുന്നള്ളിപ്പ്, ഉത്സവബലി എന്നീ ചടങ്ങുകൾ മുടക്കുന്നത് ദേശത്തിനു തന്നെ ദോഷം ചെയ്യുന്നതാണ്. […]

കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ: വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം

സ്വന്തം ലേഖകൻ ഡൽഹി: കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   രാജ്യത്ത് രണ്ടുപേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. കർണാടകയിലും ഡൽഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച് ഡൽഹി ജനക്പുരിയിൽ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് രാജ്യത്ത് രണ്ട് മരണമായത്.കർണാടകയിലെ കലബുറഗിയിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തത്. തീർത്ഥാടന […]

ശ്രദ്ധിക്കുക: മാർച്ച് അഞ്ചിന് സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

സ്വന്തം ലേഖകൻ കോഴിക്കോട്: മാർച്ച് അഞ്ചിന് സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. സ്പൈസ്ജെറ്റ് വിമാനത്തിൽ SG54 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്നേ ദിവസം ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് കത 346 ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ സ്പൈസ്ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടത്തിയത്. ആയതിനാൽ ആ ഫ്ൈളറ്റിൽ (എയർ ഇന്ത്യ എക്സ്പ്രസ് IX […]

റിയൽമി ആരാധകർക്ക് സന്തോഷിക്കാം…!ക്വാഡ് കാമറയുമായി റിയൽമി 6ഐ മാർച്ച് 17 ന് വിപണിയിലെത്തും

സ്വന്തം ലേഖകൻ കൊച്ചി: ഏറ്റവും കൂടുതൽ ആരാധകരുള്ള റിയൽമി 6 സീരീസിൽ റിയൽമി 6ഐ ഉടൻ വിപണിയിലെത്തും. റിയൽമീ 6, റിയൽമീ 6 പ്രോ എന്നിവയ്ക്ക് ശേഷം റിയൽമി 6ഐ എന്ന പേരുമായാണ് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. 48 മെഗാപിക്‌സൽ ക്വാഡ് കാമറ റിയൽമി 6ഐയ്ക്ക് ഉണ്ട്. റിയൽമി 6ഐ മാർച്ച് 17ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റിയൽമീ 6 ന്റെ മീഡിയടെക് ഹീലിയോ ജി 80 പ്രോസസർ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ ആയിരിക്കും റിയൽമീ 6ഐ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ […]

സർക്കാർ തീരുമാനങ്ങൾ വിമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: സർവീസ് ചട്ടങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി ടോം ജോസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങളോട് എതിർപ്പോ വിയോജിപ്പോ പ്രകടിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നിലക്കുനിർത്താൻ ചീഫ് സെക്രട്ടറി ടോം ജോസ്. ഇതിനായി സർവീസ് ചട്ടങ്ങളുണ്ടെന്നും ടോം ജോസ്. സർക്കാറിന്റെ തീരുമാനങ്ങൾക്കെതിരെ മാദ്ധ്യമങ്ങളിലൂടെയോ സമൂഹ മാദ്ധ്യമങ്ങളിലൂടെയോ വിമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നാണ് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്.   സർവെ ഡയറക്ടർ പ്രേം കുമാറിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കത്തയച്ച റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കെ. വേണുവിനെ അനുകൂലിച്ച് നിരവധി ഉദ്യോഗസ്ഥർ സമൂഹ മാദ്ധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർവ്വീസ് ചട്ടങ്ങൾ […]

യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങളയച്ച ഓല ടാക്‌സി ഡ്രൈവർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തേഞ്ഞിപ്പലം: ഓല ടാക്‌സിയിൽ സഞ്ചരിച്ച യാത്രക്കാരിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ച ഡ്രൈവർ പൊലീസ് പിടിയിൽ. കോഴിക്കോട് പറമ്പത്ത് തലക്കളത്തൂർ അഭിജിത്തിനെ (26)യാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.തേഞ്ഞിപ്പലം പൊലീസ് പരിധിയിലെ രണ്ട് സ്ത്രീകൾ ഇയാൾ ഓടിച്ച ഓൺലൈൻ ടാക്‌സിയായ ഓലയിൽ കഴിഞ്ഞദിവസം യാത്ര ചെയ്തിരുന്നു. ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഇയാൾ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചത്. സ്റ്റേഷൻ ഓഫീസർ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്. ദിൽജിത്ത്, […]