play-sharp-fill
ഓഎൽഎക്‌സിൽ വിൽക്കാനിട്ട വണ്ടിയുമായി ആലുവയ്ക്കു മുങ്ങി: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡ്യൂക്കുമായി മുങ്ങിയ മിടുക്കൻ മൂന്നാം ദിവസം അകത്തായി

ഓഎൽഎക്‌സിൽ വിൽക്കാനിട്ട വണ്ടിയുമായി ആലുവയ്ക്കു മുങ്ങി: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഡ്യൂക്കുമായി മുങ്ങിയ മിടുക്കൻ മൂന്നാം ദിവസം അകത്തായി

ക്രൈം ഡെസ്‌ക്

കോട്ടയം: ഓഎൽഎക്‌സിൽ വിൽക്കാനിട്ട ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ അടിച്ചു മാറ്റിയ ശേഷം നാടുവിട്ട് ആലുവയിൽ പൊങ്ങിയ യുവാവിനെ പൊലീസ് സംഘം പിന്നാലെ പോയി പൊക്കി. നാട്ടകം സ്വദേശിയുടെ ഡ്യൂക്ക് ബൈക്കുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും മുങ്ങിയ ആലുവ സ്വദേശിയായ യുവാവിനെയാണ് ഈസ്റ്റ് പൊലീസ് സംഘം പിന്നാലെ പോയി പൊക്കി അകത്താക്കിയത്.

ആലുവ യു.സി കോളേജിനു സമീപം കയ്യാലയിൽ വീട്ടിൽ വിഷ്ണു (19)വിനെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഓഎൽഎക്‌സിൽ നിന്നും വാഹനങ്ങൾ തട്ടിയെടുക്കുന്ന ആറാമത്തെ കേസാണ് കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം അൽ ഉമ്മ തീവ്രവാദി സംഘം തട്ടിയെടുത്തത് ഇത്തരത്തിലുള്ള കാറായിരുന്നു. ഇതിനു പിന്നാലെ, കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലും സമാന രീതിയിലുള്ള കേസ് റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. നാട്ടകം സ്വദേശിയായ യുവാവ് തന്റെ ഡ്യൂക്ക് ബൈക്ക് വിൽക്കാൻ ഉണ്ടെന്ന് ഓഎൽഎക്‌സിൽ പരസ്യം ഇട്ടിരുന്നു. ഈ പരസ്യം കണ്ടാണ് വിഷ്ണു കോട്ടയത്ത് എത്തിയത്. റെയിൽവേ സ്‌റ്റേഷനു സമീപം ബൈക്കുമായി എത്താൻ വിഷ്ണു നാട്ടകം സ്വദേശിയായ യുവാവിനോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ചു വ്ിഷ്ണു നിർദേശിച്ച സ്ഥലത്ത് ഇയാൾ എത്തി.

ഈ സമയം ബൈക്കിൽ കയറിയിരുന്ന വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. എന്നാൽ, ബൈക്ക് സ്റ്റാർട്ടായില്ല. ഇതോടെ ബൈക്കിന്റെ ഉടമസ്ഥനായ യുവാവ് തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു നൽകി. തുടർന്നു, ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ വിഷ്ണു ബൈക്കുമായി സ്ഥലം വിടുകയായിരുന്നു.

ഓഎൽഎസിലെ പരസ്യം കണ്ടു വിഷ്ണു വിളിച്ച് നമ്പർ കണ്ടെത്തിയ പൊലീസ് സംഘം പ്രതിയെ ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞു. തുടർന്നു, പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ബൈക്കും പൊലീസ് സംഘം കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.