കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ: വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം

കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ: വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം

സ്വന്തം ലേഖകൻ

ഡൽഹി: കെറോണ രോഗബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. വൈറസ് ബാധിച്ചു മരിക്കുന്ന വ്യക്തിയുടെ കുടുംബത്തിനു ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നാലു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

രാജ്യത്ത് രണ്ടുപേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. കർണാടകയിലും ഡൽഹിയിലുമാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ച് ഡൽഹി ജനക്പുരിയിൽ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 68 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് രാജ്യത്ത് രണ്ട് മരണമായത്.കർണാടകയിലെ കലബുറഗിയിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തത്. തീർത്ഥാടന വീസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ധിഖിയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജ്യത്തു ഇതുവരെ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 22 പേർ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേരാണ് നിരീക്ഷണത്തിലുള്ളത്. കൊറാണ പൊട്ടിപ്പുറപ്പെടുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് രാജ്യമിപ്പോൾ. രോഗത്തിന്റെ മൂന്നാംഘട്ട വ്യാപനം തടയാനോ വൈകിപ്പിക്കാനോ ഉള്ള തീവ്രശ്രമത്തിലാണു കേന്ദ്രസർക്കാർ. മൂന്നാം ഘട്ട വ്യാപനം തടയാൻ 30 ദിവസമാണ് ഉള്ളത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയാണ് ഇക്കാര്യം പറഞ്ഞത്.