റിയൽമി ആരാധകർക്ക് സന്തോഷിക്കാം…!ക്വാഡ് കാമറയുമായി റിയൽമി 6ഐ മാർച്ച് 17 ന് വിപണിയിലെത്തും

റിയൽമി ആരാധകർക്ക് സന്തോഷിക്കാം…!ക്വാഡ് കാമറയുമായി റിയൽമി 6ഐ മാർച്ച് 17 ന് വിപണിയിലെത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഏറ്റവും കൂടുതൽ ആരാധകരുള്ള റിയൽമി 6 സീരീസിൽ റിയൽമി 6ഐ ഉടൻ വിപണിയിലെത്തും. റിയൽമീ 6, റിയൽമീ 6 പ്രോ എന്നിവയ്ക്ക് ശേഷം റിയൽമി 6ഐ എന്ന പേരുമായാണ് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കുന്നത്. 48 മെഗാപിക്‌സൽ ക്വാഡ് കാമറ റിയൽമി 6ഐയ്ക്ക് ഉണ്ട്.

റിയൽമി 6ഐ മാർച്ച് 17ന് പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. റിയൽമീ 6 ന്റെ മീഡിയടെക് ഹീലിയോ ജി 80 പ്രോസസർ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ ആയിരിക്കും റിയൽമീ 6ഐ. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഇത് ഒരു ഓൺലൈൻ ഇവന്റിലായിരിക്കും നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിന് ഗ്രാഫിക്‌സ് കേന്ദ്രീകൃത ഹൈപ്പർ എഞ്ചൈൻ സാങ്കേതികവിദ്യയും ഉണ്ട്.8 ജിബി വരെ എൽ.പി.ഡി.ഡി.ആർ 4 എക്‌സ് റാമും ഇ.എം.എം.സി 5.1 സ്റ്റോറേജും ഇതിലുണ്ട്. റിയൽമി 6ഐ ഫോണിൽ കുറഞ്ഞത് 4 ജിബി റാം ഉണ്ടായിരിക്കും. 5000 എംഎഎച്ച് ബാറ്ററിയിൽ 18വാട്‌സ് ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. യുഎസ്ബിസി പോർട്ടും റിയൽമി 6ഐ ഉറപ്പ് നൽകുന്നുണ്ട്.

Tags :