play-sharp-fill

വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞു: നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം : വിവാഹം നടത്തിയ ടൗൺ ഹാൾ അനിശ്ചിത കാലത്തേക്ക് പൂട്ടി

സ്വന്തം ലേഖകൻ കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊല്ലത്ത് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഉത്തരവ് ലംഘിച്ച് വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കൈയേറ്റശ്രമം. കൈയേറ്റം നടത്തിയ അഭിഭാഷകനെതിരെ കോർപറേഷൻ സെക്രട്ടറി പോലീസിൽ പരാതിയും നൽകി. വിവാഹം നടത്തിയ ടൗൺ ഹാൾ അനിശ്ചിത കാലത്തേക്ക് പൂട്ടി. വർക്കലയിൽ എത്തിയ ഇറ്റാലിയൻ സ്വദേശി കൊല്ലത്തടക്കം സന്ദർശനം നടത്തിയിരുന്നു. അതിനാൽ കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്.. അതിന്റെ അടിസ്ഥാനത്തിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്ന നിർദേശം നൽകിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹ ചടങ്ങുകളിൽ […]

കൊറോണ വൈറസ് ബാധ: ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ മൂന്നാർ: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.   ആരോഗ്യവകുപ്പിനെ വിവരങ്ങൾ അറിയിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവവികാസങ്ങളെ തുടർന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പ്രതികരിച്ചു. മുഖ്യമന്ത്രി വിവിധ വകുപ്പുകളോടും വിശദീകരണം […]

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിൽ മൂന്നു പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രിക്ക് ശേഷം പുതിയതായി മൂന്നുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ പി.ബി നൂഹ് വ്യക്തമാമാക്കി. അതേ സമയം ഇന്നലെ രാത്രിയിൽ ലഭിച്ച ഒരു പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാളെ ഡിസ്ചാർജ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നു ഫെബ്രുവരി 25നു ശേഷം ജില്ലയിൽ 430 പേരാണെത്തിയതെന്നു അങ്കണവാടി ജീവനക്കാർ മുഖാന്തരം ശേഖരിച്ച വിവരത്തിൽ സൂചനയുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടർ […]

ആരോഗ്യവകുപ്പ് നൽകുന്ന ഓരോ നിർദേശങ്ങളും കൃത്യമായി പാലിക്കണം: പൊതുരംഗത്തേക്ക് തിരിച്ചുവരുന്നെന്ന സൂചന നൽകി വി എസ് അച്യുതാനന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആരോഗ്യവകുപ്പ് നൽകുന്ന ഓരോ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ശുചിത്രം പരമാവധി പാലിക്കുക, കൂട്ടം കൂടുന്നതിലും സന്ദർശനങ്ങൾ നടത്തുന്നതിലും മിതത്വം പാലിക്കുക, എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ കഴിയുക എന്നും അദ്ദേഹം പറഞ്ഞു.   അതേസമയം രോഗ്യം വീണ്ടെടുത്ത് പൊതുരംഗത്തേക്ക് തിരിച്ചുവരുന്നെന്ന സൂചനയും അദ്ദേഹം നൽകുന്നു്. ചികിത്സയിലായിരുന്ന അദ്ദേഹം ഏറെ നാളായി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.   […]

നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്നും നിരോധിത പുകയില ഉൽപ്പന്ന ശേഖരം കണ്ടെത്തി: അമ്പതിനായിരം രൂപയോളം വില വരുന്ന പുകയില ഉൽപ്പന്നമാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. എം.സി റോഡിൽ രമ്യ തീയറ്റർ എതിർവശത്തു നിന്നും ടിബി റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള ചെറിയ വഴിയിലുള്ള കെട്ടിടത്തിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.   കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് ഉള്ള സ്റ്റെയർകേസിന്റെ ഷട്ടറിന് സമീപമാണ് ഇത് സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അരവിന്ദ് കെജ്രിവാൾ ട്രസ്റ്റ് അംഗങ്ങൾ രാവിലെ ഓഫീസിൽ എത്തിയപ്പോൾ അസ്വാഭാവികമായി വച്ചിരുന്ന ചാക്കുകെട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഴിച്ചു നോക്കിയപ്പോഴാണ് നിരോധിത ലഹരി വസ്തുക്കൾ ആണെന്ന് തിരിച്ചറിഞ്ഞത്.   […]

കൊവിഡ് 19 : തൃശൂൾ എൻ എൻ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയടാൻ നിർദേശം

സ്വന്തം ലേഖകൻ തൃശൂർ: കൊവിഡ് 19 വൈറസ് ബാധയുള്ളയാൾ എത്തിയ തൃശൂർ എൻ എൻ പുരത്തെ ബേക്കറി മൂന്നു ദിവസത്തേക്ക് പൂട്ടിയിടാൻ ജില്ല ഭരണകൂടം നിർദേശം. ഇയാൾ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടി. തൃശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്. 657 പേർ വീടുകളിലും 11 പേർ ഐസുലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാളെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൊറോണ വൈറസ് : ഗുരുവായൂർ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂർ ദേവസ്വം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച നടന്ന ശ്രീഭൂതബലി ചടങ്ങുകളുടെ നേരത്തു ക്ഷേത്രത്തിനകത്തു വൻ തിരക്ക് വന്നത് അനുഭവപ്പെട്ടു. ഇതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ ദേവസ്വം ഏർപ്പെടുത്തുന്നത്.     ഞായറാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമുള്ള പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നില്ല.ക്ഷേത്രത്തിൽ ചുമതലയുള്ള തന്ത്രി, മേൽശാന്തി, ഓതിക്കന്മാർ, ശാന്തിയേറ്റ നമ്പൂതിരിമാർ, കീഴ് ശാന്തിമാർ, പരിചാരകർ, ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റർ, ക്ഷേത്രം ഡി. എ, മാനേജർമാർ, ക്ലർക്കുകൾ,   കാവൽക്കാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ, […]

കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചു: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കും

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടേക്കുമെന്ന് സൂചന. ദുബായ് എമിറേറ്റ്സ് വിമാനം വഴി ദുബായിലേക്ക് കടക്കാനാണ് ഇയാൾ ശ്രമം നടത്തിയത്. വിമാനത്താവളത്തിലെ പരിശോധനകൾ എല്ലാം പൂർത്തിയാക്കിയാണ് ഇയാൾ ചെക്ക് ഇൻ ചെയ്ത് വിമാനത്തിൽ കയറിയത്. ഇയാൾ അടക്കം 19 അംഗ സംഘമാണ് ദുബായിലേക്ക് കടക്കാൻ നോക്കിയത്. ഇതിനിടെ ബ്രിട്ടീഷ് പൗരൻ കൊവിഡ് ബാധിതനാണെന്ന വിവരം മനസിലാക്കുന്നത്. തുടർന്ന് വിദേശിസംഘത്തെയും വിമാനത്തിൽ കയറിയിരുന്ന 270 യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. കൊറോണ […]

തിരുവനന്തപുരത്ത് പുതിയതായി 84 പേർ രോഗ നിരീക്ഷണത്തിൽ: മൂന്ന് സാമ്പിളുകൾ പോസിറ്റീവ്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2281 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിതായി 84 പേർ രോഗ നിരീക്ഷണത്തിലായി. മൂന്ന് സാമ്പിളുകൾ പോസിറ്റീവാണ്. 69 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.ജില്ലയിൽ ഇതുവരെ 899 പേരെയാണ് സ്‌ക്രീനിംഗിന് വിധേയരാക്കിയത്.   ജില്ലയിൽ 231പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ 7 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 11പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 215 സാമ്പിളുകളിൽ 145 പരിശോധനാഫലം ലഭിച്ചു, അവരുടെ ആരോഗ്യനില തൃപ്തികരമാണ്.   അവരിൽ […]

അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് : മകൾ ഇവാൻക വീട്ടിൽ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ് ഡോണൾഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന്് വൈറ്റ്ഹൗസ് ഫിസീഷ്യൻ അറിയിച്ചു. കോവിഡ് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.   കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപ് പരിശോധന നടത്തിയത്. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകൾ ഇവാൻകയും നിരീക്ഷണത്തിലാണ്.   കൊറോണ വൈറസ് സ്ഥിരീകരിച്ച ഓസ്ട്രേലിയൻ മന്ത്രിയുമായി കഴിഞ്ഞാഴ്ചയായിരുന്നു ഇവാൻകയുടെ കൂടിക്കാഴ്ച. കൊറോണ വൈറസ് […]