play-sharp-fill
കൊറോണ വൈറസ് ബാധ: ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊറോണ വൈറസ് ബാധ: ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

മൂന്നാർ: സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


 

ആരോഗ്യവകുപ്പിനെ വിവരങ്ങൾ അറിയിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവവികാസങ്ങളെ തുടർന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും പ്രതികരിച്ചു. മുഖ്യമന്ത്രി വിവിധ വകുപ്പുകളോടും വിശദീകരണം തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർശന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സംഘമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് നെടുമ്പാശ്ശേരിയിൽ എത്തിയത്. സ്വകാര്യ ട്രാവൽ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികൾ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ലഭിച്ച വിവരം. സഹായിച്ചവർക്കെതിരെ കർശന നടപടി എടുക്കുമെന്നാണ് സൂചന.