play-sharp-fill
കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിൽ മൂന്നു പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിൽ മൂന്നു പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രിക്ക് ശേഷം പുതിയതായി മൂന്നുപേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ പി.ബി നൂഹ് വ്യക്തമാമാക്കി. അതേ സമയം ഇന്നലെ രാത്രിയിൽ ലഭിച്ച ഒരു പരിശോധനാ ഫലം നെഗറ്റീവായിരുന്നു.


ഇന്നലെ രാത്രിയോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാളെ ഡിസ്ചാർജ് ചെയ്തു. വിദേശരാജ്യങ്ങളിൽ നിന്നു ഫെബ്രുവരി 25നു ശേഷം ജില്ലയിൽ 430 പേരാണെത്തിയതെന്നു അങ്കണവാടി ജീവനക്കാർ മുഖാന്തരം ശേഖരിച്ച വിവരത്തിൽ സൂചനയുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവർ വീടുകളിൽ തന്നെ നിരീക്ഷണത്തിലാണെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group