play-sharp-fill
വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞു: നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം : വിവാഹം നടത്തിയ ടൗൺ ഹാൾ അനിശ്ചിത കാലത്തേക്ക് പൂട്ടി

വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞു: നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കൈയ്യേറ്റശ്രമം : വിവാഹം നടത്തിയ ടൗൺ ഹാൾ അനിശ്ചിത കാലത്തേക്ക് പൂട്ടി

സ്വന്തം ലേഖകൻ

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊല്ലത്ത് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ഉത്തരവ് ലംഘിച്ച് വിവാഹത്തിനെത്തിയ ആൾക്കൂട്ടത്തെ തടഞ്ഞ കൊല്ലം നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ കൈയേറ്റശ്രമം. കൈയേറ്റം നടത്തിയ അഭിഭാഷകനെതിരെ കോർപറേഷൻ സെക്രട്ടറി പോലീസിൽ പരാതിയും നൽകി. വിവാഹം നടത്തിയ ടൗൺ ഹാൾ അനിശ്ചിത കാലത്തേക്ക് പൂട്ടി.


വർക്കലയിൽ എത്തിയ ഇറ്റാലിയൻ സ്വദേശി കൊല്ലത്തടക്കം സന്ദർശനം നടത്തിയിരുന്നു. അതിനാൽ കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്.. അതിന്റെ അടിസ്ഥാനത്തിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്ന നിർദേശം നൽകിയിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവാഹ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എന്നാൽ ഇതുമറികടന്ന് 1500 പേർ വിവാഹത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹവേദിയിലേക്ക് നഗരസഭാ സെക്രട്ടറി അടക്കമുള്ളവർ എത്തി വിവാഹചടങ്ങുകളിൽ നിന്ന് പിൻവാങ്ങണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. എന്നാൽ നഗരസഭാ സെക്രട്ടറിയോട് വളരെ വൈകാരികമായിട്ടാണ് വീട്ടുകാർ പ്രതികരിച്ചത്.

ഇവർ സെക്രട്ടറിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിച്ചു. നഗരസഭാ സെക്രട്ടറി പോലീസിന് പരാതി നൽകി. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കും വിവരം നൽകിയിട്ടുണ്ട്.